മാവോയിസ്റ്റ് നേതാവിന്റെ മകളെ പീഡിപ്പിച്ച ആക്ടിവിസ്റ്റ് രജീഷ് പോൾ അറസ്റ്റിൽ

കണ്ണൂർ : മാവോയിസ്റ്റ് ദമ്പതികളുടെ മകളെ പ്രായപൂർത്തിയാകും മുൻപ് പീഡിപ്പിച്ച സംഭവത്തിൽ ആക്ടിവിസ്റ്റ് രജീഷ് പോൾ അറസ്റ്റിൽ. പിലാത്തറയിൽ താമസിക്കുന്ന ചെമ്പേരി സ്വദേശി രജീഷിനെ പരിയാരം പൊലീസാണ് അറസ്റ്റ് ചെയ്തത്.

രജീഷിനെതിരെ ടൗണ്‍ നോര്‍ത്ത് പോലീസ് കേസെടുത്തിരുന്നു. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പും ചുമത്തിയിരുന്നു. കണ്ണൂര്‍ ശ്രീകണ്ഠാപുരം ഏരുവേശ്ശി സ്വദേശി രജീഷ് പോള്‍ തന്നെ പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് പീഡിപ്പിച്ചിരുന്നുവെന്ന് പെണ്‍കുട്ടി ഫേസ്ബുക്കില്‍ വെളിപ്പടുത്തിയിരുന്നു.

തുടര്‍ന്ന് ഇയാള്‍ ഫോണില്‍ ബന്ധപ്പെട്ട് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പോസ്റ്റിലുണ്ട്. ഇതോടെ ഇയാള്‍ക്കെതിരെ കേസടുക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. കോട്ടയം സ്വദേശിയായ പൊതുപ്രവര്‍ത്തകയുടെയും പരാതിയിലാണ് കേസെടുത്തത് .

2012 ആഗസ്റ്റ് മുതല്‍ 2013 വരെയുള്ള കാലയളവില്‍ രജീഷ് തന്നെ ഉപദ്രവിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.കേസെടുത്തതിനെ തുടര്‍ന്ന് രജീഷ് ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. പരിയാരത്ത് ഹാജരായ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വ്യവസ്ഥകളോടെ വിട്ടയച്ചു.

Comments are closed.