പുതുവർഷത്തിൽ ചരിത്രത്തിലേക്ക് നടന്നുകയറിയ യുവതികൾ

” സ്ത്രീകളോട് ഇരട്ടത്താപ്പ് കാണിക്കുന്നത് തരം താഴ്ത്തലിനു തുല്യമാണ്, വിശ്വാസത്തിന്റെ കാര്യത്തിൽ സ്ത്രീകളോട് വിവേചനം പാടില്ല. ആർത്തവകാലത്തിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിൽ സ്ത്രീകളെ വേർതിരിക്കുന്നതു ശരിയല്ല. , സ്ത്രീകൾ പുരുഷന്മാരേക്കാൾ താഴ്ന്നവരല്ല. ശബരിമലയിലെ ആചാരം ഹിന്ദു സ്ത്രീകളുടെ അവകാശം ഹനിക്കുന്നതാണ്. അയ്യപ്പവിശ്വാസികൾ പ്രത്യേക സമുദായമല്ല. ലിംഗവിവേചനം ഭക്തിക്കു തടസ്സമാകരുത്” എന്ന് പറഞ്ഞുകൊണ്ടാണ് സുപ്രീം കോടതി 2018 സെപ്റ്റംബർ 28ന് ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി പ്രഖ്യാപിച്ചത്. വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും കേരളത്തിന് പുറമെയുള്ള വിശ്വാസികളും രംഗത്തു വന്നു. അധികാരത്തിൽ കയറിയ ഇടതുപക്ഷ സർക്കാരിന് കോടതിയുടെ ചരിത്ര വിധി എന്നും അഭിമാനർഹമാണ് .

 

എന്നാൽ വിധി പ്രഖ്യാപനത്തെ കേരളത്തിലെ രാഷ്ട്രീയ കക്ഷികളും വിശ്വാസികളും അംഗീകരിക്കാൻ തയ്യാറായില്ല .ശബരിമലയിൽ വർഷങ്ങളായി നിലനിർത്തികൊണ്ടുവരുന്ന ആചാര വിശ്വാസങ്ങൾ ഇല്ലാതാക്കരുതെന്നും സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്നും ,ആർത്തവകാലത്തിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്നും അങ്ങനെ വന്നാൽ ശുദ്ധീകലശം ചെയ്യേണ്ടിവരുമെന്നും തിരുവിതാംകൂർ ദ്വേവസം ബോർഡടക്കം ചൂണ്ടിക്കാട്ടി.വൈകാതെ തന്നെ കോടതി വിധിയെ അനുകൂലിച്ച്‌ സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും യുവതികൾ മലകയറാൻ ശ്രമിച്ചു. എന്നാൽ, ശബരിമല ആചാരങ്ങളെ വൃണപ്പെടുത്താൻ അനുവദിക്കില്ലെന്ന് ആരോപിച്ച് സേവ് ശബരിമല അനുകൂലികൾ മലകയറാൻ വന്നവരെ തിരിച്ചയക്കുകയായിരുന്നു.  നിലക്കൽ, പമ്പ തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ പോലീസ് മേധാവിയുടെയും എക്സിക്യുട്ടീവ് മജിസ്ട്രറ്റുമാരുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്‌ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ നിലനിൽക്കുന്നതിനിടയിലും സമസസമതിയുടെ അക്രമണങ്ങൾക്ക്‌ ഒരു അറുതിയില്ലായിരുന്നു. രാഷ്രീയക്കാരടക്കമുള്ള പ്രതിഷേധക്കാരികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഈ പ്രശനങ്ങളെല്ലാം ആളിക്കത്തുന്നതിനിടയിലാണ് പുതുവർഷം ജനുവരി രണ്ടാം തീയതി സുപ്രീം കോടതി വിധിയേയും എൽ ഡി എഫ് സർക്കാരിനേയും അതിശയിപ്പിച്ചുകൊണ്ട് രണ്ട യുവതികൾ സന്നിധാനത്ത് ദർശനം നടത്തിയത്. സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിന് ശേഷം ആദ്യമായിട്ടാണ് 50 വയസില്‍ താഴെ പ്രായമുള്ള രണ്ട് യുവതികള്‍ ശബരിമലയിൽ പ്രവേശിച്ചത്.

 

കോഴിക്കോട്‌ കൊയിലാണ്ടി സ്വദേശി ബിന്ദു അമ്മിണി (41), മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണ്‌ കനകദുർഗ(40) എന്നിവരാണ് കോടതി വിധിയിൽ ചരിത്രം കുറിച്ചത്. പുലർച്ചെ ഒന്നരയോടെ പമ്പയിൽനിന്ന്‌ പുറപ്പെട്ട്‌ 3.30ന്‌ സന്നിധാനത്തെത്തി.തുടര്‍ന്ന് 4.10ന് ബിന്ദുവും കനക ദുര്‍ഗയും മലയിറങ്ങിയെന്നും റിപ്പോർട്ടുകൾ പറയുന്നു . പൊലീസ്‌ സംരക്ഷണത്തിലാണ്‌ യുവതികൾ ദൾശനം നടത്തിയത് . പമ്പയിലെത്തി പൊലീസ്‌ സംരക്ഷണം ആവശ്യപ്പെടുകയായിരുന്നു. പമ്പയിൽനിന്ന്‌ സന്നിധാനം വരെയുള്ള യാത്രയിൽ ഏതാനും ഭക്‌തർ തിരിച്ചറിഞ്ഞെങ്കിലും പ്രതിഷേധമുണ്ടായില്ല.കറുപ്പുവസ്ത്രമണിഞ്ഞാണ് ഇരുവരും ദര്‍ശനം നടത്തിയത്. മൊബൈലിൽ ചിത്രീകരിച്ച ചിത്രങ്ങളിലൂടെയാണ് യുവതികൾ മലകയറിയ വിവരം പുറംലോകമറിയുന്നത്. ശബരിമല ദർശനം സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വന്നകോടെ ബിന്ദുവിന്റെയും കനക ദുർഗയുടെയും വീടുകൾക്ക് സുരക്ഷ ഏർപ്പെടുത്തി.

ഡിസംബര്‍ 24നാണ് ഇരുവരും ആദ്യം ശബരിമലയിലെത്തിയത്. എന്നാല്‍, പ്രതിഷേധം കാരണം ദര്‍ശനം നടത്താനായിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഇവരുടെ വീടുകള്‍ക്ക് മുന്നില്‍ ബിജെപിയുടെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. ‘നവോത്ഥാനകേരളം ശബരിമലയിലേക്ക്’ എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലൂടെയാണ് ബിന്ദുവും കനക ദുര്‍ഗ്ഗയും പരസ്പരം പരിചയപ്പെടുന്നത്. തലശേരി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ അസി. പ്രൊഫസറാണ് നാല്പത്തൊന്നുകാരിയായ ബിന്ദു അമ്മിണി. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബിന്ദു ദളിത് സമുദായാംഗമാണ്. ആദിവാസി ദളിത് അവകാശങ്ങള്‍ക്ക് വേണ്ടി കൂടിയാണ് താന്‍ മല ചവിട്ടിയതെന്ന് ബിന്ദു പറഞ്ഞു. ബിന്ദുവിന്റെ കുടുംബം ശബരിമല പ്രവേശനത്തെ എതിർക്കുകയാണ് ചെയ്തത്.

44 വയസുകാരിയായ കനകദുർഗ്ഗ ബ്രാഹ്മണസമുദായത്തില്‍ ജനിച്ചതാണ്. വിശ്വാസിയും അയ്യപ്പഭക്തയുമായ കനകദുര്‍ഗ അയ്യപ്പനെ ദര്‍ശിക്കണമെന്ന ആഗ്രഹവുമായി മല ചവിട്ടിയതാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു. സിവില്‍ സപ്ലൈസ് ജീവനക്കാരിയായ കനകദുര്‍ഗ ശബരിമലയിലെത്തുന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല എന്നും പറയപ്പെടുന്നു.

യുവതികൾ സന്ദർശനം നടത്തിയതറിഞ്ഞ് സമര സമിതി പ്രവർത്തകരുടെ പ്രതിഷേധം അലയടിച്ചു. ജനുവരി മൂന്നിന് സംസ്ഥാന വ്യാപകമായി ഹർത്താൽ ശബരിമല കർമസമിതി ആഹ്വാനം ചെയ്തു. ഹർത്താലിനോടനുബന്ധിച്ച് സംസ്ഥാനത്ത് ബി.ജെ.പി. പ്രവർത്തകർ ടയറുകൾ കത്തിച്ച് ദേശീയപാത ഉപരോധിക്കുകയും തുറന്നു കിടന്ന കടകൾ അടിച്ചു തകർക്കുകയും ബസുകൾക്കും മറ്റ് വാഹനങ്ങൾക്കു നേരെയും കല്ലെറിയുകയും ചെയ്തു.

Comments are closed.