കൊലപാതക ശ്രമം : 4 പ്രതികൾക്ക് അഞ്ചുവർഷം കഠിനതടവ്

ചാ​വ​ക്കാ​ട്: 2014 ജ​നു​വ​രി 9 ന് വ​ട​ക്കേ​ക്കാ​ട് പു​ക്ക​യി​ൽ അ​സീ​ക്കി​നെ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി സം​ഘം ചേ​ർ​ന്ന് ആ​ക്ര​മിച്ച കേ​സി​ൽ നാ​ലു​പേ​രെ അ​ഞ്ച് വ​ർ​ഷം ക​ഠി​ന​ത​ട​വി​ന് ചാ​വ​ക്കാ​ട് അ​സി​സ്റ്റ​ന്‍റ് സെ​ഷ​ൻ​സ് കോ​ട​തി ശി​ക്ഷി​ച്ചു.​ വ​ട​ക്കേ​ക്കാ​ട് കാ​ഞ്ഞി​ര​പ്പു​ള്ളി ഫാ​ജി​ദ് (​ഷാ​ജി 44), സ​ഹോ​ദ​ര​ൻ കാ​ഞ്ഞി​ര​പ്പു​ള്ളി ഫൈ​സ​ൽ(42), വൈ​ല​ത്തൂ​ർ നാ​റാ​ണ​ത്ത് അ​ബ്ദു​ൽ ഖ​യും(45), വൈ​ല​ത്തൂ​ർ ഞ​മ​നേ​ങ്ങാ​ട് വെ​ള്ള​ത്ത​ട​ത്തി​ൽ ക​രീം(43) എ​ന്നി​വ​രെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

Comments are closed.