നീറുന്ന വേദനയിൽ പെരിയ

ജീവിതം നല്ല രീതിയിൽ പടുത്തുയർത്തണമെന്ന് സ്വപ്നം കണ്ടുനടക്കുന്നതിനിടയിലാണ് കാസർഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ രാഷ്ട്രീയ അക്രമികൾ അതിഹീനമായി വെട്ടിക്കൊലപ്പെടുത്തിയത് . ഈ കഴിഞ്ഞ ഫെബ്രുവരി 17നാണ് നാടിനെ വേദനയിലാഴ്ത്തിയ ഇരട്ട കൊലപാതകം നടന്നത് . പെരിയ കല്യോട്ട് സ്വദേശികളായ കൃപേശ്(24 ), ശരത് ലാൽ ( ജോഷി- 21 ) എന്നിവരാണ് അക്രമികളുടെ ആയുധങ്ങൾക്ക് ഇരയായത് . ജോഷി യൂത്ത് കോൺഗ്രസ് പ്രവർത്തകനും ജവഹര്‍ ബാല ജനവേദി മണ്ഡലം പ്രസിഡന്‍റുമാണ്.

സംഭവം നടക്കുന്ന ദിവസം കൃപേശും ശരത്തും കല്യോട്ട് ഭഗവതി ക്ഷേത്രം കഴകത്തിൽ നടന്ന ആഘോഷ കമ്മിറ്റി രൂപീകരണ പരിപാടികളിൽ സജീവമായി പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയത്ത് കൃത്യം നടത്താനായി വൈകീട്ട് 7.30 ഓടെ കല്യോട്ടെ സ്‌കൂളിനടുത്ത റബര്‍തോട്ടത്തിനു സമീപത്ത് കാറിലെത്തിയ മൂന്നംഗ സംഘം കുറ്റിക്കാട്ടില്‍ ഒളിഞ്ഞിരുന്നു. രക്ഷപ്പെടാന്‍ പാകത്തില്‍ വാഹനങ്ങള്‍ നേരത്തേ വിവിധ സ്ഥലങ്ങളില്‍ തയാറാക്കി നിർത്തുകയും ചെയ്തു. ബൈക്കില്‍ കൃപേഷും ശരത്‌ലാലും വരുന്നതു കണ്ടതോടെ അക്രമിസംഘം റോഡിലേക്കു ചാടിവീണു. അക്രമികളെ തിരിച്ചറിഞ്ഞ ശരത് ബൈക്ക് നിര്‍ത്താന്‍ കൂട്ടാക്കിയില്ല. ഇതോടെ ഇവര്‍ ബൈക്കില്‍ ചവിട്ടി. ബൈക്ക് മറിഞ്ഞു വീണത് അക്രമികളായിലൊരാളായ കെ.എം. സുരേഷ് നിന്ന ഭാഗത്തേക്കാണ് . ബൈക്ക് മറിയുന്നതു കണ്ട സുരേഷ് ആഞ്ഞുവെട്ടി. പക്ഷെ വെട്ട് കൊണ്ടതു കൃപേഷിന്റെ തലക്കാണെന്ന് മാത്രം. അക്രമി സംഘത്തിന്റെ ലക്ഷ്യം ശരത്‌ലാല്‍ മാത്രമായിരുന്നു. തുടർന്ന് വെട്ടുകൊണ്ട കൃപേഷ് മരണവെപ്രാളത്തില്‍ മുന്നോട്ട് ഓടിപ്പോയി. ഇതോടെ കൃപേഷിനെ ഉപേക്ഷിച്ചു ശരത്‌ലാലിനു നേരെ സംഘം തിരിഞ്ഞു. ഇതിനിടെ സുരേഷിന്റെ കൈയിലെ വാളിന്റെ പിടി ഊരിത്തെറിച്ചു. ഇത് ഉപയോഗിച്ചു വെട്ടുന്നതിനിടെ സുരേഷിന്റെ വലതുകൈക്ക് മുറിവേറ്റു. സംഘം ശരത്‌ലാലിനെ തലങ്ങും വിലങ്ങും വെട്ടിയ ശേഷം സ്ഥലത്തുനിന്നു കടന്നുകളഞ്ഞു. എന്നാല്‍ ഒരാള്‍ മാത്രം പുതിയ വാള്‍ ഉപേക്ഷിക്കാന്‍ തയാറായില്ല. വാള്‍ തിരികെ കൊണ്ടുവരുന്നതു കണ്ട മറ്റുള്ളവര്‍ നിരുത്സാഹപ്പെടുത്തിയതോടെ അതും ഉപേക്ഷിച്ചു. ഇത് പിന്നീട് പോലീസ് അന്വേഷണത്തിൽ കണ്ടെടുക്കുകയും ചെയ്തു. ആക്രമണം നടന്നത് സ്ഥലത്തുവെച്ച് തന്നെ ശരത് ലാൽ മരിച്ചു . കൃപേഷ് കാസര്‍കോട് ജനറല്‍ ആശുപത്രിയിൽ വെച്ചാണ് മരണമടഞ്ഞത് .

 

ജോഷി യൂത്ത് കോൺഗ്രസ് പ്രവർത്തകനും ജവഹര്‍ ബാല ജനവേദി മണ്ഡലം പ്രസിഡന്‍റുമാണ്. നേരത്തെ ഈ സ്ഥലത്ത് സിപിഎം- കോൺഗ്രസ് സംഘർഷം നിലനിന്നിരുന്നു. കൃപേഷിനും ശരത് ലാൽ എന്ന ജോഷിക്കും സിപിഎമ്മിൽനിന്നു ഭീഷണിയുണ്ടായിരുന്നുവെന്നു സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു . മുന്നാട് കോളജിൽ കെഎസ്‌യു പ്രവർത്തകനെ ആക്രമിച്ചതാണു പ്രശ്നങ്ങൾക്കു തുടക്കം. ജനങ്ങള്‍ സമാധാനമായി ജീവിച്ചിരുന്ന കല്യോട്ട് പ്രദേശത്ത് കഴിഞ്ഞ രണ്ട് മൂന്ന് മാസമായി സിപിഎം കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. ചില രാഷ്ട്രീയ പ്രശ്നങ്ങൾ കാരണം സംഭവത്തിലെ പ്രതിയായ സി പി എം മുൻ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരന് നേരത്തെ കോണ്‍ഗ്രസുകാരില്‍ നിന്നു മര്‍ദനമേറ്റിരുന്നു. കടുത്ത പകയുണ്ടായതിനെ തുടർന്ന് സുഹൃത്തായ സജിയുമായി ചേര്‍ന്നു ശരത്‌ലാലിനെ തിരിച്ചടിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ യുഡിഎഫ് 18ന് സംസ്ഥാന വ്യാപകമായി ഹർത്താൽ ആഹ്വാനം ചെയ്തു.

കൃപേഷിന്റേയും ശരത് ലാലിന്റെയും രക്തത്തിൽ കുളിച്ച ശരീരം പറയാൻ വാക്കുകളില്ലാതെയും നിറഞ്ഞ കണ്ണുകളോടെയുമാണ് കുടുംബവും പെരിയ നിവാസികളും ഏറ്റെടുത്തത്. പ്രമുഖ രാഷ്ട്രീയ പ്രവർത്തകരടക്കം ആയിരങ്ങളാണ് ഇരുവർക്കും ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയത്. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന കുടംബമായിരുന്നു കൃപേഷിന്റേത്. കാസര്‍ഗോഡ് സിപിഎമ്മിന്റെ അരുംകൊലയില്‍ ജീവന്‍ നഷ്ടമായ കൃപേഷിന്റെ . വീടെന്നു പറഞ്ഞാല്‍ ഓലമേഞ്ഞ കുടില്‍. ഈ ഒറ്റമുറി കുടിലിലാണ് അടുക്കളയും കിടപ്പുമുറിയും എല്ലാം.കൃപേഷ് മാത്രമല്ല ശരത്തും കുടുംബത്തിന്റെ അത്താണിയായിരുന്നു. കൊല്ലപ്പെട്ട രണ്ടുപേരും കുടുംബത്തിന്റെ ഏക ആൺതരികൾ. സ്ഥലപരിമിതികൾ മൂലം ഇരുവർക്കും ഒരിടത്തു തന്നെ ചിതയൊരുക്കി.

കുറ്റകൃത്യം നടന്ന് ദിവസങ്ങൾക്കുള്ളിൽ അറസ്റ്റിലായ സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെ കോടതി ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കാഞ്ഞങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പീതാംബരനെ ഹാജരാക്കിയത്. ആദ്യം ഇരുമ്പ് ഉലക്ക കൊണ്ട് തലക്ക് അടിച്ചത് കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. ക്വട്ടേഷന്‍ സംഘമല്ല കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. സിപിഐഎം തന്നെയാണ് കൊലക്ക് പിന്നിലെന്ന് കസ്റ്റഡി അപേക്ഷയില്‍ പൊലീസ് കോടതിയില്‍ പറഞ്ഞു. താന്‍ നേരിട്ടാണ് ഇരട്ടക്കൊലപാതകം നടപ്പാക്കിയതെന്ന് പീതാംബരന്‍ മൊഴി നല്‍കിയിരുന്നു. താന്‍ നേരിട്ടാണ് കൃപേഷിനെ അടിച്ചു വീഴ്ത്തിയത്. അപമാനത്തില്‍ മനം നൊന്താണ് താന്‍ കൊല നടത്തിയതെന്ന് ഇയാള്‍ മൊഴി നല്‍കിയെന്നും പൊലീസ് പറയുന്നു.

എന്നാൽ ഈ വാദത്തെ പീതാംബരന്റെ കുടുംബം തള്ളിക്കളയുകയാണ് ചെയ്തത്. കൈക്ക് സുഖമില്ലാത്തെ പീതാംബരൻ ഒറ്റക്ക് കൃത്യം നടത്തില്ലെന്നും പാർട്ടിക്കുവേണ്ടി കുറ്റം ഏറ്റെടുക്കുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു.

യുവാക്കളെ കൊലപ്പെടുത്തിയ ദിവസം സംഘം ഉപയോഗിച്ചിരുന്ന വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടതിനെ തുടർന്ന് പൊലീസുകാര്‍ സ്ഥലത്തെത്തുകയും ഇതിന്റെ ഉടമയും ഡ്രൈവറുമായിരുന്ന സജിയെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തൊട്ടടുത്ത ദിവസം 19നു പുലര്‍ച്ചെ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരായി.അറസ്റ്റിലായ സജി ജോര്‍ജിനെ ആറ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. കല്ലിയോട് സ്വദേശിയായ സജി ജോര്‍ജ് സിപിഐഎം പ്രവര്‍ത്തകനാണ്. പ്രതികള്‍ക്ക് ഉപയോഗിക്കാനുള്ള വാഹനം സംഘടിപ്പിച്ചു നല്‍കിയത് സജിയാണ്. സജിക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊലപാതകം നടത്താനായി പീതാംബരന്‍ അടക്കമുള്ളവര്‍ക്ക് വാഹനം സംഘടിപ്പിച്ച് നല്‍കിയത് സജിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാനായി ചൊവ്വാഴ്ച തന്നെ കസ്റ്റഡിയിലെടുത്തത് . കൊല്ലപ്പെട്ട രണ്ടു യുവാക്കൾക്കും നീതികിട്ടുന്നതിന് വേണ്ടി നിലവിൽ കേസിലെ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Comments are closed.