റാഫേല്‍ യുദ്ധ വിമാനങ്ങള്‍

ആകാശത്ത് നിന്ന് ഭൂമിയിലേക്ക് ആക്രമണം നടത്താനും ശത്രുവിമാനങ്ങളോട് പോരാടാനും ശേഷിയുള്ളതാണ് റാഫേല്‍ യുദ്ധ വിമാനങ്ങള്‍ (ഇരട്ട – എഞ്ചിൻ പോർവിമാനം) . വിവിധതരം ജോലികള്‍ ഒരേസമയം ചെയ്യുന്ന ‘ഓമനിറോള്‍’ ശേഷിയുള്ള വിമാനമെന്നാണ് ചിലർ മുമ്പ് റാഫേലിനെ വിശേഷിപ്പിച്ചിരുന്നത്. ലാന്‍ഡ് ബേസുകളില്‍ നിന്നും കപ്പല്‍ ബേസുകളില്‍ നിന്നും ടേക്ക് ഓഫ് ചെയ്യാനല്ല കഴിവുണ്ട് ഈ പോര്‍വിമാനത്തിന്. ആറു മിസൈലുകളും മൂന്ന് ബോംബര്‍ മിസൈലുകളും ഘടിപ്പിക്കാവുന്ന മാരക പ്രഹരശേഷിയുള്ള ഈ പോര്‍വിമാനത്തിനെക്കാൾ മെച്ചപ്പെട്ടവ കുറഞ്ഞ വിലയ്ക്ക് സാങ്കേതിക വിവരമുൾപ്പടെ കൈമാറുന്ന കമ്പനികൾ ലോകത്തുണ്ട്.

യുദ്ധവിമാനങ്ങൾ പൊതുവെ മൂന്നു തരമുണ്ട്. പോർവിമാനങ്ങൾ, ബോംബർ വിമാനം, ആക്രമണ വിമാനം. ബോംബർ വിമാനങ്ങൾ ശത്രുവിന്റെ ആസ്തികളെ ബോംബിട്ട് നശിപ്പിക്കാൻ ഉപയോഗിക്കുന്നു. ആക്രമണ വിമാനം പ്രധാനമായും കരസേനകളെ വായുവിൽ നിന്ന് ആക്രമിക്കാൻ ഉപയോഗിക്കുന്നു. പോർവിമാനങ്ങൾ ഈ മൂന്നു തരം യുദ്ധവിമാനങ്ങളെയും ആക്രമിക്കാൻ ഉപയോഗിക്കുന്ന വിമാനമാണ്. എന്നുവച്ചാൽ പോർവിമാനങ്ങളുടെ പ്രധാന ഉപയോഗം മറ്റ് യുദ്ധ വിമാനങ്ങളെ ആക്രമിക്കുകയാണ്. പോർവിമാനങ്ങൾ മറ്റുള്ള യുദ്ധവിമാനങ്ങളെ അപേക്ഷിച്ച് വലിപ്പം കുറഞ്ഞവയും, വർദ്ധിച്ച ഗതിനിയന്ത്രണ ശേഷിയുള്ളവയുമായിരിക്കും.

പോർവിമാനങ്ങൾക്ക് വായുവിൽനിന്ന് കരസേനകളെ ആക്രമിക്കാനുപയോഗിക്കുന്ന ആക്രമണ വിമാനമായും പ്രവർത്തിക്കാനുള്ള ശേഷിയുണ്ടാവും. കൂടുതലും ഈ ഇരട്ട ഉപയോഗത്തിനുള്ള ശേഷി വിമാനത്തിൽ സജ്ജമാക്കുന്ന വെടിക്കോപ്പുകളെ അപേക്ഷിച്ചിരിക്കും. സൂക്ഷ്മലക്ഷ്യ മിസ്സൈലുകളും, ബോംബുകളും ഘടിപ്പിച്ചാൽ മിക്കവാറും എല്ലാ പോർവിമാനങ്ങളും കാലാൾപ്പട , യന്ത്രവൽകൃത കാലാൾപ്പട കവചിത സേന എന്നിവയെ ആക്രമിക്കാൻ ഉപയോഗിക്കാം. ഒന്നാം ലോകമഹായുദ്ധം മുതൽ പോർവിമാനങ്ങൾക്ക് യുദ്ധരംഗത്ത് ഗണ്യമായ സ്ഥാനമുണ്ട്.

Comments are closed.