ഒരു പാവം സിനിമയാണ് ഒടിയന്‍, വലിയ മാജിക്ക് ഒന്നുമില്ല; മോഹൻലാൽ

 

ഒടിയൻ സിനിമയെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. ഈ സാഹചര്യത്തിൽ മോഹൻലാൽ ഒടിയനെക്കുറിച്ച് റിലീസിന് മുന്‍പ് പറഞ്ഞ വീഡിയോ വൈറലാകുന്നു. ഒരു പാവം സിനിമയാണ് ഒടിയന്‍. അല്ലാതെ വലിയ മാജിക്ക് ഒന്നുമില്ല. സാധാരണ നാട്ടിന്‍ പുറത്ത് നടക്കുന്ന തമാശയും പ്രണയവും പകയും അത്രേയുള്ളൂ. അല്ലാതെ ഭയങ്കര പേടിപ്പിക്കുന്ന സിനിമയൊന്നുമല്ല. ഒരുപാട് ഇമോഷന്‍സുള്ള ഇന്ററസ്റ്റിങ് കഥയാണ് ഒടിയന്റേത്. സിനിമ കാണൂ. എന്നിട്ട് തീരുമാനിക്കാം. എല്ലാവരേയും പോലെ ചിത്രത്തിന്റെ റിലീസിനായി ഞാനും കാത്തിരിക്കുകയാണ്- വിഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നു.

പാലക്കാടിന്റെ കിഴക്കൻ ഭാഗങ്ങളിൽ ഏറെ പ്രചാരത്തിലുള്ള ഒടിയൻ എന്ന മിത്തിനെ അവലംബിച്ചാണ് സിനിമ എടുത്തിരിക്കുന്നത്. മിത്തിൽ നിന്നും കണ്ടെത്തിയ യുക്തിയുടെ അടിസ്ഥാനത്തിലുള്ള സിനിമയെന്നാണ് ശ്രീകുമാർ മേനോൻ ഒടിയനെക്കുറിച്ച് പറയുന്നത്.

Leave A Reply