ഒടിയന്‍; മലയാളത്തിലെ ഏറ്റവും ചിലവ് കൂടിയ സിനിമ

 

മൂന്ന് വ്യത്യസ്ത വേഷങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന സിനിമയാണ് ഒടിയന്‍. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ അവസാന ഭാഗത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. പുതിയ ലുക്കിലുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. ലാലേട്ടന്റെ കഷ്ടപാടൊക്കെ വെറുതേയായി പോയോ? പുതിയ ലുക്കിന് അറഞ്ചം പുറഞ്ചം ട്രോള്‍!

രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് ഒടിയന്‍ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. പാലക്കാട്, കോങ്ങാട്, ഒളപ്പമണ്ണ മന എന്നിവിടങ്ങളിലായിട്ടാണ് ഷൂട്ടിംഗ് നടക്കുന്നത്. മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ച സിനിമകളെ പിന്നിലാക്കി, ഏറ്റവുമധികം ബജറ്റില്‍ നിര്‍മ്മിക്കുന്ന സിനിമ ഒടിയനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave A Reply