ഒടിയന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

 

മലയാളികള്‍ ഏറെ പ്രതീക്ഷയില്‍ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍. മോഹന്‍ലാല്‍ എന്ന നടന്റെ മറ്റൊരു വ്യത്യസ്ത ഗെറ്റപ്പാണ് ഒടിയന്‍ മാണിക്യന്‍. ഇതിനുവേണ്ടി മോഹന്‍ലാല്‍ തടി കുറച്ചെതെല്ലാം ഏറെ വര്‍ത്തകള്‍ സൃഷ്ട്ടിച്ചിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നത് ഒടിയന്‍ സിനിമയുടെ പുതിയ പോസ്റ്ററാണ്. ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. നേരത്തെ പുറത്തുവിട്ട പോസ്റ്ററുകള്‍ക്കും ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ചെറുപ്രായം മുതല്‍ 60 വയസുവരെ നീളുന്ന ജീവിതകാലഘട്ടത്തെയാണ് ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക.

Leave A Reply