മോദി സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ല; പ്രൊഫ. കെ.വി. തോമസ് എം.പി.

കൊച്ചി: നരേന്ദ്ര മോദി സർക്കാർ വാഗ്ദാനങ്ങളൊന്നും പാലിക്കാത്ത സർക്കാരായി അറിയപ്പെടുന്നുവെന്ന് ധനകാര്യ ബില്ലിൽ പങ്കെടുത്തുകൊണ്ട് പ്രൊഫ. കെ.വി. തോമസ് പറഞ്ഞു.രണ്ടായിരത്തി ഇരുപതോടെ എല്ലാവർക്കും ഭവനം എന്ന പദ്ധതി സ്വപ്നപദ്ധതിയായി മാറി. ദേശീയപാത 45 മീറ്ററായി വീതി കൂട്ടുമ്പോൾ മാർക്കറ്റ് വിലയുടെ നാലിരട്ടി നൽകുമെന്ന് പാർലമെന്റിൽ നൽകിയ വാഗ്ദാനം യാഥാർത്ഥ്യമാക്കുകയും ഭൂമി നഷ്ടപ്പെടുന്ന ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ അഴിമതി റഫാൽ യുദ്ധവിമാന ഇടപാടാണ്. പ്രധാനമന്ത്രിക്ക് നേരിട്ട് ബന്ധമുള്ള ഈ അഴിമതിയിൽ തട്ടി മോദി സർക്കാർ തകരുമെന്ന് പ്രൊഫ. കെ.വി. തോമസ് എം.പി. പറഞ്ഞു.

Comments are closed.