ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മോന്‍സ് ജോസഫ്

കടുത്തുരുത്തി: ലോക് സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്നും, മത്സരിക്കുന്ന കാര്യത്തെപ്പറ്റി ആലോചിച്ചിട്ടെ തീരുമാനമെടുക്കൂയെന്നും മോന്‍സ് ജോസഫ്. രണ്ടാം സീറ്റ് കേരള കോണ്‍ഗ്രസിന് നിര്‍ബന്ധമെന്ന് എം..എല്‍.എ. ജോസഫ് വിഭാഗത്തിനായാണ് സീറ്റ് ചോദിച്ചതെന്ന ധാരണ വേണ്ട. 18ന് നടക്കുന്ന യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ച നിര്‍ണായകമാണ്. രണ്ടാം സീറ്റ് ലഭിച്ചില്ലെങ്കില്‍ തുടര്‍തീരുമാനങ്ങളുണ്ടാകും. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ താന്‍ തല്‍ക്കാലം മത്സരിക്കാനില്ലെന്നും മോന്‍സ് ജോസഫ് കടുത്തുരുത്തിയില്‍ പറഞ്ഞു.

Comments are closed.