മാര്‍ച്ച് അവസാനംവരെ 30 ഫ്‌ളൈറ്റുകള്‍കൂടി റദ്ദാക്കിയതായി ഇന്‍ഡിഗോ

മുംബൈ: വടക്കേ ഇന്ത്യയിലെ മോശം കാലാവസ്ഥ വ്യതിയാനം മൂലം മാര്‍ച്ച് അവസാനംവരെ 30 ഫ്‌ളൈറ്റുകള്‍കൂടി റദ്ദാക്കിയതായി ഇന്‍ഡിഗോ അറിയിച്ചു. അപ്രതീക്ഷിതമായി സര്‍വീസുകള്‍ നിര്‍ത്തിവെയ്‌ക്കേണ്ടിവന്നത് വടക്കേ ഇന്ത്യയിലെ മോശം കാലാവസ്ഥമൂലമാണെന്ന് ഇന്റര്‍ഗ്ലോബല്‍ ഏവിയേഷന്‍ അറിയിച്ചു. കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, ബെംഗളുരു തുടങ്ങിയ സര്‍വീസുകളാണ് റദ്ദാക്കിയവയിലേറെയും. ജീവനക്കാരുടെയും പൈലറ്റിന്റെയും കുറവ് പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്നും ഏവിയേഷന്‍ അധികൃതര്‍ സൂചിപ്പിച്ചു.

Comments are closed.