ഇമാമിനെതിരായ ബലാൽസംഗക്കുറ്റം; ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ മതപ്രഭാഷകനും തൊളിക്കോട് മഹല്ല് മുൻ ഇമാമുമായ ഷഫീഖ് അൽ ഖാസിമിക്കെതിരെ പോലീസ് ബലാൽസംഗക്കുറ്റം ചുമത്തി. ഷഫീഖ് അൽ ഖാസിമി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി മൊഴി നൽകിയ സാഹചര്യത്തിലാണ് കുറ്റം ചുമത്തിയത്.

അതേസമയം, ഷഫീഖ് അൽ ഖാസിമി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സംസ്ഥാന സർക്കാറിന്‍റെ വിശദീകരണം തേടി. തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നാണ് ഇമാം ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയത്. പരാതി നൽകിയ പള്ളി പ്രസിഡന്‍റ് സി.പി.എം പ്രവർത്തകനാണ്. എസ്.ഡി.പി.ഐ വേദിയിൽ പ്രസംഗിച്ചതിന് തന്നോട് സി.പി.എമ്മിന് വൈരാഗ്യമുണ്ട്. സി.പി.എം രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.

Comments are closed.