തന്നെ കള്ളക്കേസിൽ കുടുക്കിയത്; മുൻകൂർ ജാമ്യം തേടി ഇമാം

കൊച്ചി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻകൂർ ജാമ്യം തേടി മുൻ ഇമാം ഷഫീഖ് അൽ ഖാസിമി. ഹൈക്കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

തന്നെ കള്ളക്കേസിൽ കുടുക്കിയതാണ്. പരാതി നൽകിയ പള്ളി പ്രസിഡന്‍റ് സി.പി.എം പ്രവർത്തകനാണ്. എസ്.ഡി.പി.ഐ വേദിയിൽ പ്രസംഗിച്ചതിന് തന്നോട് സി.പി.എമ്മിന് വൈരാഗ്യമുണ്ട്. സി.പി.എം രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ ഇമാം ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഷഫീഖ് അൽ ഖാസിമി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി ചൈല്‍ഡ് ലൈനിനും പോലീസിനും മൊഴി നല്‍കി. മാതാവിനെ ഭയന്നാണ് പുറത്ത് പറയാതിരുന്നതെന്നും മൊഴിയിലുണ്ട്. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. ആറ് തൊഴിലുറപ്പ് തൊഴിലാളികളും ഖാസിമിക്കെതിരെ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വനത്തിനുള്ളിലെ ചിത്രങ്ങളും പോലീസിന് കൈമാറി.

Comments are closed.