ദേശീയപാതയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാക്ക് പരിക്ക് 

പാപ്പിനിശ്ശേരി: ദേശീയപാതയിൽ കീച്ചേരി പെട്രോൾപമ്പിന് സമീപം മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. കീച്ചേരി സ്വദേശികളായ ഫഹദ് (25), ഉബൈദ് (22) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു  അപകടം.

മരം കയറ്റിയ ലോറിയും കാറുമാണ് ആദ്യം കൂട്ടിയിടിച്ചത്. പിറകിലുണ്ടായിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

Comments are closed.