കോഴിക്കോട്​​ ടിപ്പറും കാറും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു

കോഴിക്കോട്​: മുണ്ടിക്കൽ താഴത്ത്​ ടിപ്പറും കാറും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു. പുതുപ്പാടി ഈങ്ങാപ്പുഴ പൂലോട് താമസിക്കുന്ന കളത്തിങ്ങല്‍ ഉമ്മറി​​െൻറ ഭാര്യ കുഞ്ഞിപ്പാത്തുമ്മ(63) ആണ് മരിച്ചത്. കാറോടിച്ചിരുന്ന മകന്‍ അബ്ദുല്‍ ജലീല്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

കോഴിക്കോട് റൂറല്‍ പോലീസ് ടെലികമ്യൂണിക്കേഷനിലെ സബ് ഇൻസ്‌പെക്ടറായ അബ്ദുല്‍ ജലീല്‍ ഓടിച്ച കാറില്‍ മുണ്ടിക്കല്‍ താഴം ബൈപ്പാസില്‍ വെച്ച് ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിപ്പാത്തുമ്മയെ രക്ഷിക്കാനായില്ല. മയ്യത്ത് നമസ്‌കാരം രാത്രി ഒമ്പതു മണിക്ക് പൂലോട് ജുമ്​അ മസ്ജിദിൽ.

Comments are closed.