അൻവർ എം.എൽ.എക്കെതിരായ സാമ്പത്തിക തട്ടിപ്പ്​ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: പി.വി. അൻവർ എം.എൽ.എക്കെതിരായ സാമ്പത്തിക തട്ടിപ്പ്​ കേസ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി അന്വേഷിക്കും. ഡി.ജി.പി ലോക്നാഥ് ബെഹ്റയാണ്​ ഇതു സംബന്ധിച്ച്​ ഉത്തരവിട്ടത്. കോടതി നിർ​ദേശത്തെ തുടർന്നാണ് കേസ്​ ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്.

കേരളത്തിന്​ പുറത്ത്​ ഒരു സ്ഥാപനത്തിൽ ഉടമസ്​ഥാവകാശമുള്ളതായി വിശ്വസിപ്പിച്ച്​ പങ്കാളിത്ത കരാറുണ്ടാക്കി മലപ്പുറം സ്വദേശിയായ പ്രവാസി വ്യവസായിയിൽ നിന്ന് നിലമ്പൂർ എം.എൽ.എ പി.വി. അൻവർ 50 ലക്ഷം തട്ടിയെടുത്തെന്നാണ്​ കേസ്​.

Comments are closed.