ചിന്നത്തമ്പിയെ പിടികൂടി ആനവളർത്തൽ കേന്ദ്രത്തിൽ സംരക്ഷിക്കാൻ ചെന്നൈ ഹൈക്കോടതി ഉത്തരവ്

മറയൂർ: മൃഗസ്നേഹികളായ അരുൺ പ്രസന്ന, മുരളീധരൻ എന്നിവർ ചിന്നത്തമ്പിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ ഹൈക്കോടതിയിൽ നൽകിയ പൊതുതാല്പര്യഹർജികളിൽ വനം വകുപ്പിന്റെ ലക്ഷ്യം നിറവേറി. ചിന്നത്തമ്പിയെ പിടികൂടി ആനവളർത്തൽ കേന്ദ്രത്തിൽ സംരക്ഷിക്കാൻ ചെന്നൈ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. വ്യാഴാഴ്ച പുലർച്ചയോടുകൂടി ചിന്നത്തമ്പിയെ പിടികൂടുന്നതിന് 2.0 എന്നു പേരിട്ട ഓപ്പറേഷൻ ആരംഭിക്കുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.

Comments are closed.