ബോ​ര്‍​ഡി​ന് 50 രൂ​പ പോ​ലും ന​ല്‍​കാ​ന്‍ ക​ഴി​യി​ല്ല; മോഹൻ ലാ​ലി​ന്‍റെ വ​ക്കീ​ൽ നോ​ട്ടി​സി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടും; ശോ​ഭ​നാ ജോ​ര്‍​ജ്

തി​രു​വ​ന​ന്ത​പു​രം: മോ​ഹ​ൻ ലാ​ലി​ന് 50 കോ​ടി പോ​യി​ട്ട് 50 രൂ​പ പോ​ലും ന​ൽ​കി​ല്ലെ​ന്ന് ഖാ​ദി ബോ​ര്‍​ഡ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശോ​ഭ​നാ ജോ​ര്‍​ജ്. മോഹൻ ലാ​ലി​ന്‍റെ വ​ക്കീ​ൽ നോ​ട്ടി​സി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഒ​രു പ്ര​മു​ഖ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ പ​ര​സ്യ​ത്തി​ൽ ച​ർ​ക്ക​യു​മാ​യി മോ​ഹ​ൻ ലാ​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​നെ ശോ​ഭ​നാ ജോ​ര്‍​ജ് വി​മ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രാ​യാ​ണ് മോ​ഹ​ൻ ലാ​ൽ വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ച​ത്.

“പ്ര​ള​യ​ത്തി​ന് ശേ​ഷം ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ ബോ​ര്‍​ഡി​ന് 50 കോ​ടി​ രൂ​പ പോ​യി​ട്ട് 50 രൂ​പ പോ​ലും ന​ല്‍​കാ​ന്‍ ക​ഴി​യി​ല്ല. മു​ഴു​വ​ന്‍ നൂ​ലും ഉ​ല്‍​പ്പ​ന്ന​ങ്ങ​ളും വി​ല്‍​പ്പ​ന ന​ട​ത്തി​യാ​ലും 50 കോ​ടി​ രൂ​പ ല​ഭി​ക്കി​ല്ല. സ്വ​കാ​ര്യ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന് വ​ക്കീ​ല്‍ നോ​ട്ടീ​സ് അ​യ​ച്ചെ​ങ്കി​ലും മോ​ഹ​ന്‍​ലാ​ലി​ന് അ​ഭ്യ​ർ​ഥ​ന​യു​ടെ പേ​രി​ലാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്. പ​ര​സ്യ​ത്തി​ല്‍ നി​ന്ന് പി​ന്‍​മാ​റ​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണ് ചെ​യ്ത​ത്.” – ശോഭന ജോ​ര്‍​ജ് പറഞ്ഞു.

‌ക​ഴി​ഞ്ഞ മാ​സ​മാ​ണ് മോ​ഹ​ന്‍​ലാ​ലി​ന്‍റെ വ​ക്കീ​ല്‍ നോ​ട്ടീ​സ് ല​ഭി​ക്കു​ന്ന​ത്. എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് ആ​ലോ​ചി​ക്കു​ക​യാ​ണെ​ന്നും ശോ​ഭ​നാ ജോ​ര്‍​ജ് പ്ര​തി​ക​രി​ച്ചു. വി​ഷ​യ​ത്തി​ൽ ലാ​ലി​നോ​ട് മാ​പ്പു പ​റ​യേ​ണ്ട ആ​വ​ശ്യ​മി​ല്ല. ച​ര്‍​ക്ക ആ​രെ​ങ്കി​ലും ദു​രു​പ​യോ​ഗി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്യേ​ണ്ട ബാ​ധ്യ​ത ഖാ​ദി ബോ​ര്‍​ഡി​നു​ണ്ട്. ഖാ​ദി​യും ‘ര​ഘു​പ​തി രാ​ഘ​വ’ കീ​ര്‍​ത്ത​ന​വും സ്വ​കാ​ര്യ സ്ഥാ​പ​നം ഉ​പ​യോ​ഗി​ച്ച​താ​ണ് ചോ​ദ്യം ചെ​യ്ത​തെ​ന്നും ശോ​ഭ​ന ജോ​ര്‍​ജ് പ​റ​ഞ്ഞു.

Comments are closed.