ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍

ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്.ടി.ഐ.ഐ.) പുണെ, സത്യജിത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്.ആര്‍.എഫ്.ടി.ഐ.) കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

സിനിമാവിഭാഗത്തില്‍ ഡയറക്ഷന്‍ ആന്‍ഡ് സ്‌ക്രീന്‍പ്ലേ റൈറ്റിങ്, സിനിമറ്റോഗ്രാഫി, എഡിറ്റിങ്, സൗണ്ട് റെക്കോഡിങ് ആന്‍ഡ് സൗണ്ട് സിസൈന്‍ (നാലും രണ്ടുകേന്ദ്രങ്ങളിലും ഉണ്ട്), ആര്‍ട്ട് ഡയറക്ഷന്‍ ആന്‍ഡ് പ്രൊഡക്ഷന്‍ ഡിസൈന്‍ (പുണെ), പ്രൊഡ്യൂസിങ് ഫോര്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍, ആനിമേഷന്‍ സിനിമ (കൊല്‍ക്കത്ത) എന്നീ ത്രിവത്സര പി.ജി. ഡിപ്ലോമ കോഴ്സുകളും ആക്ടിങ് (പുണെ) ദ്വിവത്സര പി.ജി. ഡിപ്ലോമ കോഴ്സും ഫീച്ചര്‍ ഫിലിം സ്‌ക്രീന്‍പ്ലേ റൈറ്റിങ് (പുണെ) ഒരുവര്‍ഷ പി.ജി. സര്‍ട്ടിഫിക്കറ്റ് കോഴ്സുമുണ്ട്.

ടെലിവിഷന്‍ (പുണെ)/ഇലക്ട്രോണിക് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ (കൊല്‍ക്കത്ത) വിഭാഗത്തിലെ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍: ഇലക്ട്രോണിക് ആന്‍ഡ് ഡിജിറ്റല്‍ മീഡിയയ്ക്കുവേണ്ടിയുള്ള പ്രൊഡ്യൂസിങ് ആന്‍ഡ് ഡയറക്ഷന്‍, സിനിമറ്റോഗ്രാഫി, എഡിറ്റിങ്, സൗണ്ട്, റൈറ്റിങ്, ഇലക്ട്രോണിക് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ മാനേജ്മെന്റ് (ഡിപ്ലോമ, കൊല്‍ക്കത്ത), ഡയറക്ഷന്‍, ഇലക്ട്രോണിക് സിനിമറ്റോഗ്രാഫി, വീഡിയോ എഡിറ്റിങ്, സൗണ്ട് റെക്കോഡിങ് ആന്‍ഡ് ടെലിവിഷന്‍ എന്‍ജിനീയറിങ് (സര്‍ട്ടിഫിക്കറ്റ്-പുണെ).

ബിരുദമാണ് യോഗ്യത. സിനിമാവിഭാഗത്തിലെ സൗണ്ട് റെക്കോഡിങ് ആന്‍ഡ് സൗണ്ട് സിസൈന്‍, ടെലിവിഷന്‍ വിഭാഗത്തിലെ സൗണ്ട് റെക്കോഡിങ് ആന്‍ഡ് ടെലിവിഷന്‍ എന്‍ജിനീയറിങ്, സൗണ്ട് ഫോര്‍ ഇലക്ട്രോണിക് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എന്നിവയ്ക്ക് ബിരുദം വേണം. ഫിസിക്‌സ് ഒരു വിഷയമായി പ്ലസ്ടുവിന് പഠിച്ചിരിക്കണം എന്ന വ്യവസ്ഥയുമുണ്ട്.

സിനിമയിലെ ആര്‍ട്ട് ഡയറക്ഷന്‍ ആന്‍ഡ് പ്രൊഡക്ഷന്‍ ഡിസൈന്‍ പ്രവേശനത്തിന് അപ്ലൈഡ് ആര്‍ട്സ്/ആര്‍ക്കിടെക്ചര്‍/പെയിന്റിങ്/ഡിസൈന്‍/സ്‌കള്‍പ്ചര്‍/ഇന്റീരിയര്‍ ഡിസൈന്‍/ഫൈന്‍ ആര്‍ട്സിലെ അനുബന്ധ മേഖലകള്‍ എന്നിവയിലൊന്നില്‍ ബിരുദം/തത്തുല്യ ഡിപ്ലോമ വേണം.

പ്രവേശനപ്പരീക്ഷ ഫെബ്രുവരി 24-ന് നടക്കും. ഒബ്ജക്ടീവ്/സബ്ജക്ടീവ് ചോദ്യങ്ങള്‍, പൊതു/ ഡൊമൈന്‍ വിഷയങ്ങളില്‍നിന്ന് പ്രതീക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: http://applyadmission.net/JET2019

Comments are closed.