നാഷണല്‍ ഇമ്മ്യൂണോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണത്തിന് ഇപ്പോൾ അപേക്ഷിക്കാം

ന്യൂഡല്‍ഹിയിലെ സ്വയംഭരണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജി (എന്‍.ഐ.ഐ.) പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഇമ്മ്യൂണോളജി, ഇന്‍ഫക്ഷ്യസ് ആന്‍ഡ് ക്രോണിക് ഡിസീസ് ബയോളജി, മോളിക്യുലാര്‍ ആന്‍ഡ് സെല്ലുലാര്‍ ബയോളജി, കെമിക്കല്‍ ബയോളജി, സ്ട്രക്ചറല്‍ ബയോളജി, കംപ്യൂട്ടേഷണല്‍ ബയോളജി തുടങ്ങിയ മേഖലകളിലാണ് ഗവേഷണ സൗകര്യം.

സയന്‍സിലെ ഏതെങ്കിലും ബ്രാഞ്ചിലെ എം.എസ്സി./ എം.ടെക്./ എം.ബി.ബി.എസ്./ എം.വി.എസ്.സി./ എം.ഫാം/ ഇന്റഗ്രേറ്റഡ് എം.എസ്സി./ തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. മാര്‍ക്ക് വ്യവസ്ഥയുണ്ട്.

ജോയന്റ് ഗ്രാജ്വേറ്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ഇന്‍ ബയോളജി ആന്‍ഡ് ഇന്റര്‍ ഡിസിപ്ലിനറി ലൈഫ് സയന്‍സസ് (ജെ.ജി.ഇ.ഇ.ബി.ഐ.എല്‍.എസ്.) വഴിയോ എന്‍.ഐ.
ഐ. ഫെബ്രുവരി 24-ന് നടത്തുന്ന പ്രവേശനപരീക്ഷ വഴിയോ പ്രവേശനം തേടാം. അപേക്ഷ ജനുവരി 27 വരെ നല്‍കാം. വെബ്‌സൈറ്റ്: www.nii.res.in/

Comments are closed.