ബിറ്റ്സ് ബിരുദ പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം

ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് (ബിറ്റ്സ്) ഇന്റഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകളിലെ പ്രവേശനപരീക്ഷയ്ക്ക് (ബിറ്റ്സാറ്റ്) മാര്‍ച്ച് 20 വരെ അപേക്ഷിക്കാം. പിലാനി, ഗോവ, ഹൈദരാബാദ് കാമ്പസുകളിലാണ് പ്രവേശനം.

എന്‍ജിനീയറിങ് (ബി.ഇ.): കെമിക്കല്‍, സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍, മാനുഫാക്ചറിങ്, കംപ്യൂട്ടര്‍ സയന്‍സ്, ബയോടെക്നോളജി എന്നീ വിഷയങ്ങള്‍ വിവിധ കാമ്പസുകളിലായുണ്ട്.അപേക്ഷ: www.bitsadmission.com വഴി മാര്‍ച്ച് 20 വരെ നല്‍കാം. മാര്‍ച്ച് 22-നും 25-നും ഇടയ്ക്ക് അപേക്ഷയിലെ തെറ്റുതിരുത്താം. പരീക്ഷാതീയതി സ്ലോട്ടും മാര്‍ച്ച് 28-നും ഏപ്രില്‍ എട്ടിനും ഇടയ്ക്ക് ബുക്കുചെയ്യാം. പരീക്ഷയ്ക്കുശേഷം, പ്രവേശനത്തിന് പ്രത്യേകം അപേക്ഷിക്കണം.

Comments are closed.