മോദി അടുത്ത പ്രധാനമന്ത്രി; ലഖ്‌നൗവില്‍ മുലായം സിങ് യാദവിന് നന്ദി പറഞ്ഞു കൊണ്ട് ബിജെപി പോസ്റ്ററുകള്‍

ലക്‌നൗ: ലഖ്‌നൗവില്‍ മുലായം സിങ് യാദവിന് നന്ദി പറഞ്ഞു കൊണ്ട് ബിജെപി പോസ്റ്ററുകള്‍. മോദി അടുത്ത പ്രധാനമന്ത്രി ആവുന്നതിനെ പിന്തുണച്ച മുലായം സിങിന്റെ നിലപാടിന് നന്ദി പറഞ്ഞ് കൊണ്ടുള്ളതാണ് പോസ്റ്ററുകള്‍.

ലോക്‌സഭയില്‍ വച്ചാണ് നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന ആവശ്യം സമാജ് വാദി നേതാവ് മുലായം സിംഗ് യാദവ് ഉന്നയിച്ചത്. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുകയും മോദി പ്രധാനമന്ത്രിയാകുകയും ചെയ്യുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ലോക്‌സഭയില്‍ ഇതേ എംപിമാരെ വീണ്ടും കാണുമെന്നാണ് കരുതുന്നതെന്നും പാര്‍ലമെന്റിലെ തന്റെ വിടവാങ്ങള്‍ പ്രസംഗത്തില്‍ മുലായം പറഞ്ഞു. ഈ പ്രസ്താവനയില്‍ ബിജെപിയുടെ സന്തോഷമാണ് പോസ്റ്ററുകളിലൂടെ പ്രകടമാക്കിയിരിക്കുന്നത്.

Comments are closed.