അണ്ണാ സര്‍വകലാശാലയില്‍ വിദൂരപഠന കോഴ്‌സുകള്‍

അണ്ണാ സര്‍വകലാശാല സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ വിവിധ പി.ജി. പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എം.ബി.എ): ജനറല്‍, ടെക്‌നോളജി, മാര്‍ക്കറ്റിങ്, ഹ്യൂമന്‍ റിസോഴ്‌സ്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഹെല്‍ത്ത്, ഹോസ്പിറ്റാലിറ്റി ആന്‍ഡ് ടൂറിസം, ഓപ്പറേഷന്‍സ് എന്നീ മാനേജ്‌മെന്റ് സ്‌പെഷ്യലൈസേഷനുകളുണ്ട്.

മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എം.സി.എ), എം.എസ്സി (കംപ്യൂട്ടര്‍ സയന്‍സ്) എന്നീ പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം.

യോഗ്യത: ബിരുദം. എം.സി. എ, എം.എസ്സി എന്നിവയ്ക്ക് മാത്തമാറ്റിക്‌സ്/ സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി ബിരുദതലത്തില്‍ അല്ലെങ്കില്‍ മാത്തമാറ്റിക്‌സ് ഒരു വിഷയമായി ഹയര്‍സെക്കന്‍ഡറി തലത്തിന്‍ പഠിച്ചിരിക്കണം.

എം.ബി.എ./ എം.സി.എ. രജിസ്‌ട്രേഷന്‍ ഫെബ്രുവരി 17 വരെയും സബ്മിഷന്‍ ഫെബ്രവരി 19 വരെയും നടത്താം. എം.എസ്സി ( സി.എസ്.) സബ്മിഷന്‍ മാര്‍ച്ച് 13 വരെ നടത്താം. എം.ബി.എ./ എം.സി.എ. എന്‍ട്രന്‍സ് ടെസ്റ്റ് ഫെബ്രുവരി 24-നാണ്.
വെബ്‌സൈറ്റ്: www.cde.annauniv.edu

Comments are closed.