ക​ള്ള​പ്പ​ണം വെ​ളി​പ്പി​ക്ക​ൽ; ദീ​പ​ക് ത​ൽ​വാ​റി​നെ 14 ദി​വ​സ​ത്തെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ​വി​ട്ടു

ന്യൂ​ഡ​ൽ​ഹി: ക​ള്ള​പ്പ​ണം വെ​ളി​പ്പി​ക്ക​ൽ കേ​സി​ൽ ദീ​പ​ക് ത​ൽ​വാ​റി​നെ 14 ദി​വ​സ​ത്തെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ​വി​ട്ടു. ഡ​ൽ​ഹി പ​ട്യാ​ല ഹൗ​സ് കോ​ട​തി​യാ​ണ് ത​ൽ​വാ​റി​നെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ​ വി​ട്ട് ഉ​ത്ത​ര​വാ​യ​ത്. കേ​സി​ൽ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യ​ലി​നാ​യി ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​മി​ല്ലെ​ന്ന് ഇ​ഡി കോ​ട​തി​യി​ൽ അ​റി​യി​ച്ച​തിനെ തുടർന്നാണ് ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ​വി​ട്ട​ത്. കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കാ​നാ​യി ഫെ​ബ്രു​വ​രി 28 ലേ​ക്ക് മാ​റ്റി.

വി​ജ​യ് മ​ല്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ ത​ൽ​വാ​റി​നും ബ​ന്ധ​മു​ണ്ടെ​ന്ന് ഇ​ഡി ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ടു​ത്തി​ടെ​യാ​ണ് രാ​ജീ​വ് സ​ക്സേ​ന​യേ​യും ദീ​പ​ക് ത​ൽ​വാ​റി​നേ​യും യു​എ​ഇ ഇ​ന്ത്യ​യ്ക്കു കൈ​മാ​റി​യ​ത്. പ്ര​തി​രോ​ധ ഇ​ട​നി​ല​ക്കാ​ര​ൻ കൂ​ടി​യാ​യ ത​ൽ​വാ​ർ അ​ഗ​സ്റ്റ വെ​സ്റ്റ്‌​ലാ​ൻ​ഡ് ഇ​ട​പാ​ടി​ലും ഇ​ട​നി​ല​ക്കാ​ര​നാ​യി​രു​ന്നു.

Comments are closed.