ഇന്ത്യൻ മിലിറ്ററി കോളേജ് പ്രവേശന പരീക്ഷ

ദെഹ്‌റാദൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളേജിലേക്ക് 2020 ജനുവരിയിലെ പ്രവേശനത്തിനുള്ള പരീക്ഷ തിരുവനന്തപുരം പൂജപ്പുരയിലുള്ള പരീക്ഷാ കമ്മിഷണറുടെ ഓഫീസിൽ ജൂൺ ഒന്ന്, രണ്ട് തീയതികളിൽ നടക്കും.

യോഗ്യത
ആൺകുട്ടികൾ മാത്രമാണ് അപേക്ഷിക്കേണ്ടത്. 2020 ജനുവരി ഒന്നിന് പ്രവേശനസമയത്ത്, അംഗീകാരമുള്ള വിദ്യാലയത്തിൽ ഏഴാം ക്ലാസിൽ പഠിക്കുകയോ ഏഴാംക്ലാസ് പാസായിരിക്കുകയോ വേണം. 2007 ജനുവരി രണ്ടിന് മുൻപോ 2008 ജൂലായ്‌ ഒന്നിനു ശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാനാകില്ല.

അപേക്ഷാഫോറം
അപേക്ഷാഫോറവും വിവരങ്ങളും മുൻ വർഷങ്ങളിലെ ചോദ്യപ്പേപ്പറുകളും ലഭിക്കുന്നതിനായി രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളേജിലേക്ക് അപേക്ഷിക്കണം. പരീക്ഷയെഴുതുന്ന ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് 600 രൂപയ്ക്കും എസ്‌.സി./എസ്.ടി. വിഭാഗത്തിലെ കുട്ടികൾ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 555 രൂപയ്ക്കും അപേക്ഷ സ്പീഡ് പോസ്റ്റിൽ ലഭിക്കും.

അപേക്ഷ ലഭിക്കുന്നതിന് മുകളിൽ പറയുന്ന തുകയ്ക്കുള്ള ഡിമാൻഡ്‌ ഡ്രാഫ്റ്റ് ‘ദി കമാൻഡന്റ്, രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളേജ്, ദെഹ്‌റാദൂൺ, ഡ്രായർ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെൽ ഭവൻ ദെഹ്‌റാദൂൺ (ബാങ്ക്‌കോഡ് 01576) എന്ന വിലാസത്തിൽ മാറാവുന്ന തരത്തിൽ എടുത്ത് കത്ത് സഹിതം ‘ദി കമാൻഡന്റ്, രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളേജ്, ദെഹ്‌റാദൂൺ, ഉത്തരാഞ്ചൽ 248003 എന്ന വിലാസത്തിൽ അയക്കണം.

അവസാന തീയതി: മാർച്ച് 31

കേരളത്തിലും ലക്ഷദ്വീപിലും ഉള്ള വിദ്യാർഥികൾ അപേക്ഷകൾ പൂരിപ്പിച്ച് മാർച്ച് 31 മുമ്പ് ലഭിക്കുന്ന തരത്തിൽ സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ അയക്കണം.

വിവരങ്ങൾക്ക്‌: www.rimc.gov.in

Comments are closed.