ദമ്മാം മാസ്​റ്റേഴ്സ് ബാഡ്മിൻറൺ ടൂർണമെൻറ്​ സമാപിച്ചു

ദമ്മാം: മലബാർ യുനൈറ്റഡ് എഫ്.സിയും എവൺലോഡ് ബാഡ്മിൻറൺ ക്ലബും സംയുക്തമായി നടത്തിയ ദമ്മാം മാസ്​റ്റേഴ്സ് ടൂർണമെന്റ്​ സമാപിച്ചു. വിവിധ കാറ്റഗറികളിലായി നടത്തിയ മത്സരങ്ങളിൽ ഏറ്റവും ഉയർന്ന പ്രീമിയർ കാറ്റഗറിയിൽ റിയാദിൽ നിന്നുള്ള വാഹിദ്, സഞ്ജയ്‌ ടീം ജേതാക്കളായി.

ദമ്മാമിലെ അഖിൽ, നോബിൻ ടീം രണ്ടാം സ്ഥാനക്കാരായി. മറ്റു വിഭാഗങ്ങളിൽ ഫിദാൻ, ജോർജ് ഇമ്മാനു​വേൽ, മുഹമ്മദ് നാസ്‌മി, രഹാൻ, ഉമർ അയൂബ്, റഷദ് എന്നിവർ വിജയികളായി.

Comments are closed.