മു​ൻ ഇ​മാമിനെതിരെ ബ​ലാ​ത്സം​ഗ​ക്കു​റ്റം ചു​മ​ത്തി

തി​രു​വ​ന​ന്ത​പു​രം: മു​ൻ ഇ​മാം ഷെ​ഫീ​ഖ് ഖാ​സി​മി​ക്കെ​തി​രെ ബ​ലാ​ത്സം​ഗ​ക്കു​റ്റം ചു​മ​ത്തി. വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ പീ​ഡ​നം തെ​ളി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഇ​മാം പീ​ഡി​പ്പി​ച്ച​താ​യി പെ​ൺ​കു​ട്ടി മൊ​ഴി ന​ൽ​കി​യ​താ​യി അ​ന്വേ​ഷ​ണ സം​ഘം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​ക്കും ചൈ​ൽ​ഡ് ലൈ​നും പോ​ലീ​സി​നും പെ​ൺ​കു​ട്ടി​ മൊ​ഴി ന​ൽ​കി. അ​മ്മ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പെ​ൺ​കു​ട്ടി ഇ​തു​വ​രെ മൊ​ഴി ന​ൽ​കാ​തി​രു​ന്ന​ത്. പീ​ഡ​നം ന​ട​ന്നു​വെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യെ​ന്ന് ഡി​വൈ​എ​സ്പി ഡി.​അ​ശോ​ക​ൻ പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി​യു​ടെ ര​ഹ​സ്യ​മൊ​ഴി ഇ​ന്ന് മ​ജി​സ്ട്രേ​റ്റ് രേ​ഖ​പ്പെ​ടു​ത്തും.

Comments are closed.