ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്‌ട്രേഷൻ; ഇപ്പോൾ അപേക്ഷിക്കാം

ബി.എസ്‌സി. ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്‌ട്രേഷൻ കോഴ്‌സിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ്-ജോയന്റ് എൻട്രൻസ് എക്‌സാമിനേഷൻ-2019 (എൻ.സി.എച്ച്.എം-ജെ.ഇ.ഇ.) വഴിയാണ് പ്രവേശനം. ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പ്ലസ്ടു/തുല്യ പരീക്ഷ വിജയിച്ചവർക്കും അവസാനവർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.

ഓൺലൈൻ രീതിയിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) ആണ് പരീക്ഷ നടത്തുന്നത്.അവസാന തീയതി: മാർച്ച് 15
വിവരങ്ങൾക്ക്: https://nta.ac.in/HotelManagementexam

Comments are closed.