കെ-മാറ്റ് എൻട്രൻസ് പരിശീലന പരിപാടി സംഘടിപ്പിക്കും

ആലപ്പുഴ: പുന്നപ്ര അക്ഷര നഗരി കേപ്പ് കാമ്പസിൽ പ്രവർത്തിക്കുന്ന ഗവ. ഇൻസിറ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജി (ഐ.എം.റ്റി)ൽ അവസാന വർഷ ബിരുദ വിദ്യാർഥികൾക്കായി ഫെബ്രുവരി 16ന് കെ-മാറ്റ് എൻട്രൻസ് പരിശീലന പരിപാടി സംഘടിപ്പിക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയും രണ്ടു മുതൽ അഞ്ചുവരെയുമുള്ള രണ്ട് വിഭാഗങ്ങളായാണ് പരിശീലനം നൽകുന്നത്. പ്രവേശനം സൗജന്യമായിരിക്കും.വിശദവിവരങ്ങൾക്ക് ഫോൺ: 0477 2267602, 9447729772, 9746125234. www.imtpunnapra.org.

Comments are closed.