ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിന് നാറ്റ എഴുതുതാൻ അപേക്ഷിക്കുന്നോ

ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (ബി.ആര്‍ക്ക്) പ്രവേശനത്തിനുള്ള അഭിരുചിപരീക്ഷ നാഷണല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചറിന് (നാറ്റ) ഇപ്പോള്‍ അപേക്ഷിക്കാം. നാറ്റ ഈ വര്‍ഷം രണ്ടുതവണ നടത്തും. ആദ്യ പരീക്ഷ ഏപ്രില്‍ 14-നും രണ്ടാംപരീക്ഷ ജൂലായ് ഏഴിനും. ഒരാള്‍ക്ക് ഏതെങ്കിലും ഒരു പരീക്ഷയോ രണ്ടു പരീക്ഷകളുമോ അഭിമുഖീകരിക്കാം. മെച്ചപ്പെട്ട സ്‌കോര്‍ പരിഗണിക്കും.

ആദ്യപരീക്ഷയ്ക്കുള്ള അപേക്ഷ ജനുവരി 24 മുതല്‍ നല്‍കാം. അവസാന തീയതി: മാര്‍ച്ച് 11 രാത്രി 11.59 വരെ. അപേക്ഷയില്‍ വരുന്ന പിശകുകള്‍ തിരുത്താന്‍ മാര്‍ച്ച് 12 മുതല്‍ 15 വരെ സമയം കിട്ടും. ഇമേജ് അപ്ലോഡ് ചെയ്യാനും അപേക്ഷാ ഫീസടയ്ക്കാനും മാര്‍ച്ച് 15 വരെയും കണ്‍ഫര്‍മേഷന്‍ പേജ് പ്രിന്റ് ചെയ്‌തെടുക്കാന്‍ മാര്‍ച്ച് 18 വരെയും (എല്ലാം നിശ്ചിത ദിവസം രാത്രി 11.59 വരെ) സൗകര്യമുണ്ടാകും. അഡ്മിറ്റ് കാര്‍ഡ് ഏപ്രില്‍ ഒന്നുമുതല്‍ ഡൗണ്‍ലോഡുചെയ്തെടുക്കാം. ഫലപ്രഖ്യാപനം മേയ് മൂന്നിന്. രണ്ടാം പരീക്ഷയ്ക്കുള്ള രജിസ്ട്രേഷനും ജനുവരി 24-ന് തുടങ്ങും. ജൂണ്‍ 12 വരെ സൗകര്യമുണ്ട്.

നാറ്റ സ്‌കോര്‍

നാറ്റ യോഗ്യത നേടാന്‍ രണ്ടുഭാഗങ്ങളിലും 25 ശതമാനംവീതം മാര്‍ക്ക് നേടണം (പാര്‍ട്ട് എ-യില്‍ 120 ല്‍ 30-ഉം, പാര്‍ട്ട് ബി-യില്‍ 80ല്‍ 20-ഉം). അതോടൊപ്പം മൊത്തത്തിലും കട്ട് ഓഫ് മാര്‍ക്ക് നേടണം. ഇത് എത്രയെന്ന് പരീക്ഷയിലെ സ്‌കോറിങ് രീതി പരിഗണിച്ച് പിന്നീട് തീരുമാനിക്കും. 2019-20 ലേക്ക് മാത്രമായിരിക്കും ഈ വര്‍ഷത്തെ നാറ്റ സ്‌കോറിന്റെ സാധുത. നാറ്റ ഒരു അഭിരുചി/യോഗ്യതാപരീക്ഷ മാത്രമാണ്. താത്പര്യമുള്ള പ്രവേശന പ്രക്രിയയില്‍ പങ്കെടുക്കേണ്ട ഉത്തരവാദിത്വം വിദ്യാര്‍ഥിയുടേതാണ്. ഓണ്‍ലൈന്‍ അപേക്ഷയ്ക്കും പരീക്ഷയുടെ വിശദമായ സിലബസിനും: https://online.cbexams.com/nata/

Comments are closed.