മലയാളീ അസ്സോസിയേഷൻ ഓഫ് വിക്ടോറിയക്കു (MAV) പുതിയ സാരഥികൾ

എബി പൊയ്ക്കാട്ടിൽ

മെല്‍ബണ്‍: മലയാളീ അസ്സോസിയേഷൻ ഓഫ് വിക്ടോറിയാ മുൻ പ്രസിഡന്റ് തമ്പി ചെമ്മനത്തിന്റെ നേതൃത്വത്തിലുള്ള പുതിയ പാനലിനെ MAV യുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളായി 10.02.2019-ൽ കൂടിയ വാർഷിക പൊതുയോഗം തെരഞ്ഞെടുത്തു.

പ്രസിഡന്റ് തമ്പി ചെമ്മനം അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ഫിന്നി മാത്യൂസ്വാഗതം പറഞ്ഞു. സെക്രട്ടറി അവതരിപ്പിച്ച മുൻ വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ മദനൻ ചെല്ലപ്പൻ അവതരിപ്പിച്ച വരവു ചെലവു കണക്കുകളും അംഗീകരിച്ചു് പാസ്സാക്കി.

തമ്പി ചെമ്മനം തന്റെ നേതൃത്വത്തിലുള്ള നിലവിലെ ഭരണ സമിതി സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു പുതിയ ഭാരവാഹി തെരഞ്ഞെടുപ്പു്.

നോമിനേഷൻ സമർപ്പിക്കേണ്ട അവസാന ദിവസത്തിൽ അവശേഷിച്ച പാനലിൽ ഉള്ളവരെ മുൻ പ്രസിഡന്റുകൂടിയായ തോമസ് വാ തപ്പിള്ളി സദസ്സിന് പരിചയപ്പെടുത്തി. അവരെ 2019- 202l വർഷത്തേക്കു ള്ള ഭാരവാഹികളായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി അംഗീകരിച്ചു് പ്രഖ്യാപിച്ചു.

പുതിയ ഭാരവാഹികൾ:
പ്രസിഡന്റ് – തമ്പി ചെമ്മനം
സെക്രട്ടറി – മദനൻ ചെല്ലപ്പൻ
ട്രഷറർ – ഉദയ് ചന്ദ്രൻ
വൈ. പ്രസി-ഷൈജു തോമസ്
ജോ. സെക്രട്ടറി – വിപിൻ തോമസ്
എക്സി.കമ്മറ്റി അംഗങ്ങൾ – 1.ബോബി തോമസ് 2.മാത്യൂ കുര്യാക്കോസ്, 3 .ജോജൻ അലക്സ്, 4.വിഷ്ണു വിശ്വംഭരൻ, 5.ഡോൺ ജോൺസ് അമ്പൂക്കൻ, 6.സതീഷു് പള്ളിയിൽ.

രണ്ടാമതും പ്രസിഡന്റായിതെരഞ്ഞെടുക്കപ്പെട്ട തമ്പി ചെമ്മനം, വിക്ടോറിയായിലെ മലയാളീ സമൂഹം സ്ഥാനമൊഴിഞ്ഞ ഭരണസമിതിക്ക് നല്കിയിട്ടുള്ള എല്ലാ സഹകരണങ്ങൾക്കും ,രണ്ടാമത് ഒരവസരം കൂടി നല്കിയതിനുംനന്ദി രേഖപ്പെടുത്തിക്കൊണ്ട് പുതിയ ഭരണസമിതിക്കും ഏവരുടേയുംഎല്ലാ വിധ കൈത്താങ്ങലുകളും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. സെക്രട്ടറി മദനൻ ചെല്ലപ്പൻ ഏവർക്കും നന്ദി രേഖപ്പെടുത്തി.

Comments are closed.