ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ കോഴ്സുകള്‍

ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ബിരുദ, ബിരുദാനന്തര ബിരുദ, ജെ.ആര്‍.എഫ്. പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.

ബിരുദതലത്തില്‍ മൂന്നുവര്‍ഷം ദൈര്‍ഘ്യമുള്ള രണ്ടു ഓണേഴ്സ് പ്രോഗ്രാമുകള്‍. ബാച്ചിലര്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (ബി.സ്റ്റാറ്റ്), ബാച്ചിലര്‍ ഓഫ് മാത്തമാറ്റിക്സ് (ബി.മാത്ത്).

മാസ്റ്റേഴ്സ്: സ്റ്റാറ്റിസ്റ്റിക്സ് (എം.സ്റ്റാറ്റ്), മാത്തമാറ്റിക്സ് (എം.മാത്ത്), മാസ്റ്റര്‍ ഓഫ് സയന്‍സ് (എം.എസ്.), ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ്, ക്വാളിറ്റി മാനേജ്മെന്റ് സയന്‍സ്, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്.

മാസ്റ്റര്‍ ഓഫ് ടെക്നോളജി (എം.ടെക്.): കംപ്യൂട്ടര്‍ സയന്‍സ്, ക്രിപ്റ്റോളജി ആന്‍ഡ് സെക്യൂരിറ്റി;, ക്വാളിറ്റി, റിലയബിലിറ്റി ആന്‍ഡ് ഓപ്പറേഷന്‍സ് റിസര്‍ച്ച്. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ: കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സ്റ്റാറ്റിസ്റ്റിക്കല്‍ മെത്തേഡ്സ് ആന്‍ഡ് അനലിറ്റിക്സ്.

ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (ജെ.ആര്‍.എഫ്.): സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, ക്വാളിറ്റി, റിലയബിലിറ്റി ആന്‍ഡ് ഓപ്പറേഷന്‍സ് റിസര്‍ച്ച്, ഫിസിക്സ് ആന്‍ഡ് അപ്ലൈഡ് മാത്തമാറ്റിക്സ്, ജിയോളജി, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ബയോളജിക്കല്‍ സയന്‍സസ്.

പ്രവേശനം മേയ് 12-ന് ദേശീയ തലത്തില്‍ നടത്തുന്ന പരീക്ഷവഴിയാണ്. അപേക്ഷ ഫെബ്രുവരി അഞ്ചുമുതല്‍ മാര്‍ച്ച് 12 വരെ നല്‍കാം. www.isical.ac.in

Comments are closed.