ത്രി​കോ​ണ മ​ത്സ​ര​ത്തി​ൽ നേട്ടമുണ്ടാകുക ബിജെപിക്ക്; സ​ഖ്യ​സാ​ധ്യ​ത കോ​ൺ​ഗ്ര​സ് ഉ​പേ​ക്ഷി​ച്ചതായി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ

ന്യൂ​ഡ​ൽ​ഹി: ആം ​ആ​ദ്മി പാ​ർ​ട്ടി​യു​മാ​യു​ള്ള സ​ഖ്യ​സാ​ധ്യ​ത കോ​ൺ​ഗ്ര​സ് ഉ​പേ​ക്ഷി​ച്ചതായി ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പെ​ടെ പ​ങ്കെ​ടു​ത്ത പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​നു ​പി​ന്നാ​ലെ​യാ​ണ് കേ​ജ​രി​വാ​ൾ ഡ​ൽ​ഹി സ​ഖ്യ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​ക്കി​യ​ത്.

കോ​ൺ​ഗ്ര​സു​മാ​യു​ള്ള സ​ഖ്യ​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ഖ്യം ഏ​റെ​ക്കു​റെ ഉ​പേ​ക്ഷി​ച്ചു ക​ഴി​ഞ്ഞ​താ​ണെ​ന്ന് കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സു​മാ​യി സ​ഖ്യ​ത്തി​നു ആം ​ആ​ദ്മി പാ​ർ​ട്ടി കൂ​ടു​ത​ൽ താ​ൽ​പ​ര്യ​മെ​ടു​ക്കു​മോ​യെ​ന്ന ചോ​ദ്യ​ത്തി​ന് ത്രി​കോ​ണ മ​ത്സ​ര​ത്തി​ൽ ബി​ജെ​പി​യാ​യി​രി​ക്കും നേ​ട്ട​മു​ണ്ടാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു കേ​ജ​രി​വാ​ളി​ന്‍റെ മ​റു​പ​ടി.

ക​ഴി​ഞ്ഞ ദി​വ​സം എ​ൻ​സി​പി നേ​താ​വ് ശ​ര​ത് പ​വാ​റി​ന്‍റെ വീ​ട്ടി​ൽ വി​ളി​ച്ചു ചേ​ർ​ത്ത പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗ​ത്തി​ൽ രാ​ഹു​ലും കേ​ജ​രി​വാ​ളും ഒ​രു​മി​ച്ച് പ​ങ്കെ​ടു​ത്തി​രു​ന്നു.​ ഇ​രു​വ​രും ആ​ദ്യ​മാ​യാ​ണ് ഒ​ന്നി​ച്ച് ഒ​രു വേ​ദി​യി​ൽ എ​ത്തു​ന്ന​ത്.

Comments are closed.