മദ്രാസ് ഐ.ഐ.ടിയില്‍ സമ്മര്‍ ഫെലോഷിപ്പിന് അപേക്ഷിക്കാം

എന്‍ജിനീയറിങ്, ശാസ്ത്രം, മാനേജ്മെന്റ്, ഹ്യുമാനിറ്റീസ് മേഖലകളിലെ ഉയര്‍ന്നനിലവാരമുള്ള അക്കാദമിക് ഗവേഷണം പരിചയപ്പെടാനും അതിലുള്ള അവബോധവും താത്പര്യവും വര്‍ധിപ്പിക്കാനും വിദ്യാര്‍ഥികള്‍ക്ക് ഐ.ഐ.ടി. മദ്രാസ് അവസരം നല്‍കുന്നു. രണ്ടുമാസം സ്റ്റൈപ്പന്‍ഡോടെ ആധുനികസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഗവേഷണാധിഷ്ഠിത പഠനത്തിന് ഫെലോഷിപ്പ് സഹായിക്കും.

വിഷയങ്ങള്‍

എന്‍ജിനീയറിങ്: ഏറോസ്പേസ്, ബയോ ടെക്നോളജി, കെമിക്കല്‍ എന്‍ജിനീയറിങ്, സിവില്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, എന്‍ജിനീയറിങ് ഡിസൈന്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, മെറ്റലര്‍ജിക്കല്‍ ആന്‍ഡ് മെറ്റീരിയല്‍സ് എന്‍ജിനീയറിങ്, ഓഷ്യന്‍ എന്‍ജിനീയറിങ്.
സയന്‍സ്: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്
ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്
മാനേജ്മെന്റ് സ്റ്റഡീസ്
അക്കാദമിക് മികവ് വേണം

ബി.ഇ./ബി.ടെക്./ബി.എസ്സി. (എന്‍ജിനീയറിങ്) മൂന്നാംവര്‍ഷം, ഇന്റഗ്രേറ്റഡ് എം.ഇ./എം.ടെക്. മൂന്ന്/നാലാം വര്‍ഷം എം.ഇ./എം.ടെക്./എം.എസ്സി./എം.എ./എം.ബി.എ. ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍. സര്‍വകലാശാലാതലത്തില്‍ ആദ്യ മൂന്നുറാങ്കുകള്‍ നേടിയവര്‍. അക്കാദമിക് മികവ്, നേട്ടങ്ങള്‍, സെമിനാര്‍ പേപ്പര്‍ അവതരണം, നടപ്പാക്കിയ പ്രോജക്ടുകള്‍, പങ്കെടുത്തിട്ടുള്ള രൂപകല്പനാ മത്സരങ്ങള്‍, മാത്തമാറ്റിക്സ് ഒളിമ്പ്യാഡ് സ്‌കോര്‍/റാങ്ക്, മറ്റ് അവാര്‍ഡുകള്‍/അംഗീകാരങ്ങള്‍. മേയ് 20-ന് തുടങ്ങി, ജൂലായ് 19 വരെയാണ് പ്രോഗ്രാം. പ്രതിമാസ സ്റ്റൈപ്പന്‍ഡ് 6000 രൂപ.

അപേക്ഷ https://sfp.iitm.ac.in വഴി ഓണ്‍ലൈനായി ഫെബ്രുവരി 28, വൈകീട്ട് അഞ്ചുവരെ നല്‍കാം. പഠിക്കുന്ന സ്ഥാപനത്തിന്റെ സാക്ഷ്യപത്രം, മറ്റു വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം.

Comments are closed.