കാലിക്കറ്റ് സര്‍വകലാശാലയില്‍ ചോദ്യപ്പേപ്പര്‍ ഓണ്‍ലൈനാക്കാനൊരുങ്ങുന്നു

തേഞ്ഞിപ്പലം: ചോദ്യക്കടലാസ് ഓൺലൈനായി വിതരണംചെയ്ത് പരീക്ഷ നടത്താൻ കാലിക്കറ്റ് സർവകലാശാല ഒരുങ്ങുന്നു. എം.ബി.എ. അല്ലെങ്കിൽ എം.സി.എ. പരീക്ഷയ്ക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈനായി ചോദ്യക്കടലാസ് നൽകും. മൂന്നുമാസത്തിനകം ഇതിനുള്ള ഒരുക്കം നടത്തും. വിജയകരമാണെങ്കിൽ ഒരുവർഷത്തിനകം എല്ലാ പരീക്ഷകൾക്കും ഓൺലൈനായിത്തന്നെ ചോദ്യക്കടലാസ് നൽകും.

അതത് പരീക്ഷാകേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ടുമാർക്ക് ഇ-മെയിലിലാകും ചോദ്യക്കടലാസ് അയയ്ക്കുക. പരീക്ഷയുടെ നിശ്ചിത സമയത്തിനുമുൻപായി ഒറ്റത്തവണ പാസ്‌വേഡ് നൽകി (ഒ.ടി.പി.) മാത്രമേ ഇത് തുറക്കാനാകൂ. അതിവേഗ പ്രിന്റർ ഉപയോഗിച്ച് ഇത് അച്ചടിച്ച് പരീക്ഷാഹാളിൽ വിതരണംചെയ്യും.

Comments are closed.