അ​ഗ​സ്റ്റ വെ​സ്റ്റ്ലാ​ൻ​ഡ്; രാ​ജീ​വ് സ​ക്സേ​ന​യ്ക്ക് ഉപാധികളോടെ ജാമ്യം

ന്യൂ​ഡ​ൽ​ഹി: അ​ഗ​സ്റ്റ വെ​സ്റ്റ്ലാ​ൻ​ഡ് ഹെ​ലി​കോ​പ്റ്റ​ർ അ​ഴി​മ​തി​ക്കേ​സി​ൽ കൂ​ട്ടു​പ്ര​തി രാ​ജീ​വ് സ​ക്സേ​ന​യ്ക്ക് ഡ​ൽ​ഹി പ​ട്യാ​ല കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ഏ​ഴു ദി​വ​സ​ത്തെ ഇ​ട​ക്കാ​ല ജാ​മ്യ​മാ​ണ് കോ​ട​തി അ​നു​വ​ദി​ച്ചത്. അ​നു​വാ​ദം കൂ​ടാ​തെ ഡ​ൽ​ഹി വി​ട്ടു​പോ​ക​രു​തെന്നും സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്ക​രു​തെന്നുമുള്ള ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം.

3,600 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി​ക്കേ​സി​ൽ സ​ക്സേ​ന​യെ മാ​പ്പു​സാ​ക്ഷി​യാ​ക്കാ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ്(​ഇ​ഡി) നീ​ക്കം ആ​രം​ഭി​ച്ചി​രു​ന്നു. അ​തി​നാ​ൽ സ​ക്സേ​ന​യു​ടെ ജാ​മ്യാ​പേ​ക്ഷ​യെ പ്ര​തി​രോ​ധി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു. വി​വി​ധ ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​ക്സേ​ന ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​ത്.

Comments are closed.