നവോത്ഥാനം എന്നത് ബ്രാന്‍ഡ് നെയിം മാത്രമായി; സക്കറിയ

കൊച്ചി: നവോത്ഥാനം എന്ന പദം ഇപ്പോള്‍ ഒരു ബ്രാന്‍ഡ് നെയിം മാത്രമായി, ചര്‍ച്ചകള്‍ ഉപരിവിപ്ലവമായെന്നും എഴുത്തുകാരന്‍ സക്കറിയ. യൂറോപ്പില്‍ ക്രിസ്തുമതത്തെ പുറത്താക്കി കൊണ്ടാണ് നവോത്ഥാനം ഉണ്ടായത്. ഇന്ത്യന്‍ ജനതക്ക് ഇപ്പോഴും ജാതി, മത വേലിക്കെട്ടുകളില്‍ നിന്ന് പുറത്ത് വരാന്‍ കഴിഞ്ഞിട്ടില്ലെന്നും സക്കറിയ കുറ്റപ്പെടുത്തി. നവോത്ഥാനം എന്ന പേര് എന്തിനും ചാര്‍ത്തി കൊടുക്കുന്ന പ്രവണത ശരിയല്ലെന്നും സക്കറിയ പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ രംഗത്ത് വന്നത് വലതുപക്ഷ ശക്തികളുടെ മുന്നേറ്റമായി കാണാനാകില്ല. പിണറായി വിജയന് അല്ലാതെ സിപിഎമ്മില്‍ മറ്റാര്‍ക്കും ശബരിമല യുവതീപ്രവേശനത്തോട് യോജിപ്പുള്ളതായി തോന്നുന്നില്ലെന്നും സക്കറിയ പറഞ്ഞു.

ശബരിമല ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ മാധ്യമങ്ങള്‍ ലാഭമുണ്ടാക്കാനായി പര്‍വതീകരിച്ച് കാണിക്കുകയാണ്. അത്തരം നിലപാടുകളില്‍ നിന്ന് മാധ്യമങ്ങള്‍ പിന്‍വാങ്ങുന്നതോടെ മാത്രമേ വിഷയങ്ങള്‍ കെട്ടടങ്ങൂ എന്ന് സക്കറിയ കൃതി വിജ്ഞാനോത്സവത്തില്‍ അഭിപ്രായപ്പെട്ടു.

Comments are closed.