ടി20 റാങ്കിങ് :കുല്‍ദീപ് യാദവിന്‌ രണ്ടാം റാങ്ക്

ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് ഐസിസിയുടെ ടി20 റാങ്കിങ്ങില്‍ കരിയറിലെ ഏറ്റവും മികച്ച നേട്ടത്തിലെത്തി . ന്യൂസിലന്‍ഡിലും ഓസ്‌ട്രേലിയയിലും നടന്ന പരമ്പരയിലെ പ്രകടനത്തിലൂടെ കുല്‍ദീപ് മൂന്നാം റാങ്കില്‍നിന്നും രണ്ടിലെത്തി. അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനാണ് ഒന്നാം സ്ഥാനത്തു.

ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവരും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി. ബൗളിങ്ങില്‍ ക്രുനാല്‍ പാണ്ഡ്യയും കരിയറിലെ മികച്ച റാങ്കിലെത്തി. 39 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ക്രുനാല്‍ 58-ാം റാങ്കിലാണ് ബാറ്റിങ്ങില്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനും മുന്നോട്ടു കയറി. രോഹിത് മൂന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴാമതാണ്. ധവാനാകട്ടെ ഒരു സ്ഥാനം മുകളിലോട്ട് കയറി 11-ാം റാങ്കിലുമെത്തി. ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്മാരായ കെയ്ന്‍ വില്യസണ്‍, റോസ് ടെയ്‌ലര്‍, ടിം സെയ്‌ഫെര്‍ട്ട്, ടിം സൗത്തി എത്തിവരും ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലെ മികവിലൂടെ റാങ്കിങ് മെച്ചപ്പെടുത്തി. ബാറ്റിങ്ങില്‍ പാക് താരം ബാബര്‍ അസം ആണ് ഒന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡ് താരം കോളിന്‍ മണ്‍റോ രണ്ടാം സ്ഥാനത്തുണ്ട്. ടീമുകളില്‍ പാക്കിസ്ഥാന്‍ ഒന്നാമതും ഇന്ത്യ രണ്ടാമതുമാണ്. സൗത്ത് ആഫ്രിക്ക ഓസ്‌ട്രേലിയയേയും ഇംഗ്ലണ്ടിനെയും മറികടന്ന് മൂന്നാം സ്ഥാനത്തെത്തി.

Comments are closed.