എഡിന്‍ബറോയിലെ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് പരമോന്നത ബഹുമതി ഫെലോഷിപ്പിന് ഡോ. ജോര്‍ജ് തയ്യില്‍ അര്‍ഹനായി

ലണ്ടന്‍: എഡിന്‍ബറോയിലെ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സിന്റെ പരമോന്നത ബഹുമതിയായ ഫെലോഷിപ്പിന് (എഫ്.ആര്‍.സി.പി.) ഡോ. ജോര്‍ജ് തയ്യില്‍ അര്‍ഹനായി. നവംബര്‍ എട്ടിന് എഡിന്‍ബറോയില്‍ നടക്കുന്ന ബിരുദദാന സമ്മേളനത്തില്‍ ബഹുമതി അദ്ദേഹത്തിനു കൈമാറും.

എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ ഹൃദ്രോഗ വിഭാഗത്തിന്റെ സ്ഥാപകതലവനാണ് ഡോ. തയ്യില്‍. ഹൃദ്രോഗം: മുന്‍കരുതലും ചികിത്സയും, ഹാര്‍ട്ട് അറ്റാക്ക്: ഭയപ്പെടാതെ ജീവിക്കാം, സ്ത്രീകളും ഹൃദ്രോഗവും, ഹൃദയാരോഗ്യത്തിന് ഭക്ഷണവും വ്യായാമവും തുടങ്ങി ആറ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ഗ്ലോബല്‍ എക്‌സലന്‍സി അവാര്‍ഡ്, കെ.സി.ബി.സി. അവാര്‍ഡ്, മുഖ്യമന്ത്രിയില്‍ നിന്നുളള ആരോഗ്യരത്‌ന അവാര്‍ഡ്, സര്‍വോദയം കുര്യന്‍ അവാര്‍ഡ്, ഗുഡ്‌നസ് ടിവി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

ഹൃദ്രോഗവിദഗ്ധരുടെ ദേശീയ സംഘടനയായ ഇന്ത്യന്‍ അക്കാഡമി ഓഫ് എക്കോകാര്‍ഡിയോഗ്രാഫിയുടെ സംസ്ഥാന പ്രസിഡന്റാണ്. പത്രമാസികകളില്‍ കോളമിസ്റ്റും ടിവി പ്രഭാഷകനുമാണ്.

Comments are closed.