അപകടത്തിൽ കൂട്ടിയിടിച്ചത് അഞ്ച് വാഹനങ്ങൾ

മൂവാറ്റുപുഴ: കൊച്ചി-മധുര ദേശീയപാതയിൽ   ഒറ്റ അപകടത്തിൽ   ആംബുലൻസ് അടക്കം അഞ്ച് വണ്ടികൾ തമ്മിൽ കൂട്ടിയിടിച്ചു . ആർക്കും പരുക്കില്ല .  മൂവാറ്റുപുഴ കടാതി കുരിശുപടിയിൽ ഞായറാഴ്ച വൈകീട്ട് 4.30 -നാണ് അപാകം നടന്നത് .

വാളകത്ത് മൃതദേഹം എത്തിച്ച ശേഷം മൂവാറ്റുപുഴ ഭാഗത്തേക്ക് മടങ്ങുകയായിരുന്ന ആംബുലൻസ് കുരിശുപടിയിലെ വളവിൽ എതിരേ വന്ന കാറിലിടിച്ചു. നിയന്ത്രണം വിട്ട ആംബുലൻസിന്റെ വീൽ ഊരിത്തെറിച്ചു. വഴിയരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിനെ ഇടിച്ചുതെറിപ്പിച്ച് നടുറോഡിൽ വട്ടം മറിഞ്ഞു. മറിഞ്ഞ ആംബുലൻസ് റോഡിലൂടെ ഉരഞ്ഞ് നീങ്ങുന്നതിനിടെ കോലഞ്ചേരി ഭാഗത്ത് നിന്ന് വന്ന മറ്റൊരു കാർ ആംബുലൻസിലേക്ക്‌ ഇടിച്ചുകയറി. ഈ ഇടിയുടെ ആഘാതത്തിൽ വന്ന കാർ ആംബുലൻസു പോലെ നടുറോഡിൽ മലക്കംമറിഞ്ഞ്, അടുത്തുള്ള കടയുടെ കവാടത്തിലേക്ക് പാഞ്ഞുകയറി തലകുത്തനെ നിരങ്ങി നീങ്ങിനിന്നു. ഇതേസമയം തന്നെ, കോലഞ്ചേരിയിൽ നിന്ന്‌ വന്ന ഒരു ബൈക്ക് ഈ കാറിലേക്ക് പാഞ്ഞുകയറി റോഡരികിലേക്ക് തെറിച്ച് മറിഞ്ഞു.  ആദ്യത്തെ അപകടം കണ്ട് ഓടിക്കൂടാനൊരുങ്ങിയ നാട്ടുകാർ തുടരെത്തുടരെ വന്ന അപകടങ്ങൾ കണ്ട് പരിഭ്രാന്തിയിലായി.

Comments are closed.