രണ്ടുകിലോ കഞ്ചാവ് ; യുവാവ് അറസ്റ്റിൽ

ആലുവ: കാറിൽ കഞ്ചാവ് കടത്തുന്നതിനിടയിൽ യുവാവ് എക്‌സൈസിന്റെ പിടിയിലായി . നെടുമ്പാശ്ശേരി പോസ്റ്റോഫീസിനു സമീപം വാഹന പരിശോധനയ്ക്കിടയിലാണ് ടാക്സി ഡ്രൈവർ പാലക്കാട് അഗളി കാരറ പൊട്ടക്കൽ വീട്ടിൽ ഷിബിൻ ഷാജി(32)യെ ആലുവ എക്സൈസ് അറസ്റ്റ് ചെയ്തത്. എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കെ.എൽ. 54ജെ 645 എന്ന രജിസ്‌ട്രേഷൻ നമ്പറുള്ള ടാക്സി കാറിലാണ് പ്രതി കഞ്ചാവ് കടത്താൻ ശ്രമിച്ചത് . ഈ കാറും അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട് . ലാപ്‌ടോപ്പ് ബാഗിൽ  രണ്ടുകിലോ കഞ്ചാവ് നിറച്ച ശേഷം കാറിന്റെ ബോണറ്റിനുള്ളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഈ രീതിയിൽ പലവട്ടം കഞ്ചാവ് കടത്തിയതായി പ്രതി ഷിബിൻ എക്സൈസിനോട് പറഞ്ഞു.

Comments are closed.