പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവം ; കടയുടമ റിമാൻഡിൽ

ചെറായി: ചെരിപ്പുവാങ്ങാൻ കടയിൽ ചെന്ന 13 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു . പള്ളിപ്പുറം കുഴിക്കണ്ടത്തിൽ നൗഷാദാ (48)ണ് മുനമ്പം പോലീസിന്റെ പിടിയിലായത് . കഴിഞ്ഞവർഷം നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് . എട്ടാം ക്ലാസിൽ പഠിക്കുന്ന ബാലികയുടെ അധ്യാപകർ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ്‌ ചെയ്തു.

Comments are closed.