പിക്‌സല്‍ സ്മാര്‍ട്ട് വാച്ചുമായി ഗൂഗിള്‍

പുതിയ പിക്‌സല്‍ സ്മാര്‍ട്ട് വാച്ചുമായി ഗൂഗിള്‍ രംഗത്ത്. സ്മാര്‍ട്ട് വാച്ചിനെക്കുറിച്ച് ഗൂഗിള്‍ ഗൗരവമായി ചിന്തിച്ച് തുടങ്ങിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാര്‍ഡ് വെയര്‍ എഞ്ചിനിയറിങ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആളെ തേടിയുള്ള ഗൂഗിളിന്റെ പരസ്യമാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്.

അഭിമാനായ പിക്‌സല്‍ ബ്രാന്‍ഡ് ഉപയോഗിച്ച് തന്നെ സ്മാര്‍ട്ട് വാച്ച് രംഗത്തേക്ക് കടക്കാനാണ് ഗൂഗിളിന്റെ ശ്രമം.എന്തെല്ലാം പ്രത്യേകതകളാവും പിക്‌സല്‍ സ്മാര്‍ട്ട് വാച്ചില്‍ ഉണ്ടാവുക എന്നത് സംബന്ധിച്ച് പറയുന്നില്ല. വിലയുടെ കാര്യവും അറിവായിട്ടില്ല.

Comments are closed.