പ്രായം തടസ്സമല്ല; അടുത്ത നാല് കൊല്ലത്തേക്ക് കൂടി ഡ്രൈവിങ് ലൈസന്‍സ് പുതുക്കി 97 കാരൻ

ദുബായ്: പ്രായമേറിയാലും തളരില്ലെന്ന വാശിയിലാണ് തെഹെംതെന്‍ ഹോമി ധുഞ്ചിബോയ് മെഹ്ത എന്ന 97 കാരൻ. അടുത്ത നാല് കൊല്ലത്തേക്ക് കൂടി ഡ്രൈവിങ് ലൈസന്‍സ് പുതുക്കി എടുത്തിരിക്കുകയാണ് ഇദ്ദേഹം. മൂന്നു കൊല്ലം കൂടി വാഹനമോടിച്ചാല്‍ ദുബായ് റോഡുകളില്‍ വണ്ടിയോടിക്കുന്ന ആദ്യ നൂറ് വയസുകാരനാവും മെഹ്ത. ഒറ്റയ്ക്ക് ജീവിക്കുന്ന മെഹ്തയ്ക്ക് പക്ഷെ വണ്ടിയോടിക്കുന്നതില്‍ കമ്പം കുറവാണ്. വാഹനം നമ്മെ അലസരാക്കും എന്നാണ് മെഹ്തയുടെ അഭിപ്രായം. നടക്കാനേറെ ഇഷ്ടപ്പെടുന്ന മെഹ്ത ദിവസും നാല് മണിക്കൂര്‍ വരെ നടക്കാറുണ്ട്.

ഏറെക്കാലമായി ദുബായില്‍ താമസിക്കുന്ന മെഹ്ത അവിവാഹിതനാണ്. ഇദ്ദേഹം 2004 ലാണ് അവസാനമായി വാഹനമോടിച്ചത്. പൊതു ഗതാഗതസൗകര്യങ്ങള്‍ യാത്രയ്ക്കായി ഉപയോഗിക്കാനാണ് ഇദ്ദേഹത്തിനിഷ്ടം. നടക്കുന്നതാണ് തന്റെ ആരോഗ്യത്തിന്റെയും ദീര്‍ഘായുസിന്റേയും രഹസ്യമെന്ന് മെഹ്ത പറയുന്നു. 1980-ല്‍ ദുബായിലെത്തി ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ അക്കൗണ്ടന്റായി ജോലിയാരംഭിച്ച മെഹ്തയെ 2002-ല്‍ പ്രായം 80 ആയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിഞ്ഞു പോകാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.

യുകെയില്‍ താമസിക്കുന്ന ഇളയ സഹോദരി മാത്രമാണ് മെഹ്തയുടെ ഏകബന്ധു. അതിനാല്‍ ദുബായില്‍ തന്നെ തുടരാന്‍ മെഹ്ത തീരുമാനിക്കുകയായിരുന്നു.ഇടയ്ക്ക് സഹോദരിയെ ഇദ്ദേഹം സന്ദര്‍ശിക്കാറുണ്ട്. ഇന്ത്യന്‍വംശജനായ കെനിയനാണ് മെഹ്ത.

Comments are closed.