വിദ്യാര്‍ത്ഥിനി  അഭ്യർത്ഥിച്ചു,  മുത്തശ്ശിയുടെ സുഖവിവരം അന്വേഷിച്ച് അബുദാബി കിരീടാവകാശി; വീഡിയോ വൈറൽ 

അബുദാബി: മുത്തശ്ശിയുടെ സുഖവിവരം അന്വേഷിച്ച് അബുദാബി കിരീടാവകാശി. ഒരു വിദ്യാര്‍ത്ഥിനിയുടെ അഭ്യര്‍ഥന മാനിച്ചാണ്ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ട്  മുത്തശ്ശിയുമായി ഫോണില്‍ സംസാരിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് യൂണിവേഴ്‌സിറ്റിയില്‍ സന്ദര്‍ശനം നടത്തുമ്പോഴായിരുന്നു അഭ്യര്‍ഥനയുമായി വിദ്യാര്‍ത്ഥിനി എത്തിയത്.

യാതൊരു മടിയും കൂടാതെ ഷെയ്ഖ് മുഹമ്മദ് അല്‍ നഹ്യാന്‍ യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ട് പെണ്‍കുട്ടിയുടെ കൈയിൽ  നിന്നും ഫോണ്‍ വാങ്ങുകയും സംസാരിക്കുകയും ചെയ്തു. മുത്തശ്ശിയുടെ സുഖവിവരമാണ് ഫോണിലൂടെ അദ്ദേഹം ചോദിച്ചത്. ഏതാനും സമയം സംസാരം നീണ്ടു.

Comments are closed.