സൈബര്‍ ക്രൈം നിയന്ത്രിക്കാന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ബോധവത്കരണം

കൊച്ചി : സംസ്ഥാനത്ത്  സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സൈബര്‍ ബോധവത്കരണം നല്‍കുന്നു.ആരംഭത്തിൽ  ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കാണ് ബോധവത്കരണം.

ഹയര്‍സെക്കന്‍ഡറി വകുപ്പിലെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സലിങ് സെല്ലിന്റെ നേതൃത്വത്തിലായിരിക്കും ഇത്. 1350 അധ്യാപകരെ പരിശീലിപ്പിക്കും. വയനാടൊഴികെ മറ്റു ജില്ലകളില്‍ അധ്യാപകര്‍ക്കുള്ള പരിശീലനം  ഏകദേശം പൂര്‍ത്തിയായി.

സൈബര്‍ കുറ്റകൃത്യങ്ങള്‍, സുരക്ഷ, ബാലാവകാശ സംരക്ഷണനിയമം, പോക്സോ എന്നീ വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പോലീസ് സൈബര്‍ സെല്ലും സഹകരിക്കുന്നുണ്ട്.കെ-ഡാറ്റ് 150 സ്‌കൂളുകളിലേക്ക് ഉന്നതവിദ്യാഭ്യാസരംഗത്ത് വിദ്യാര്‍ഥികള്‍ക്ക് വഴികാട്ടാന്‍ ഹയര്‍സെക്കന്‍ഡറി വകുപ്പ് നടപ്പാക്കുന്ന അഭിരുചിപരീക്ഷ കെ-ഡാറ്റ് കൂടുതല്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കും. നിലവില്‍ 87 സ്‌കൂളുകളാണ് പരീക്ഷയ്ക്കുള്ള നോഡല്‍ സെന്ററുകളായി തിരഞ്ഞെടുത്തിരിക്കുന്നത്. ഈ അധ്യയനവര്‍ഷം ഇത് 150 ആയി വര്‍ധിപ്പിക്കും. അടുത്ത അധ്യയനവര്‍ഷം മുതല്‍ നോഡല്‍ സെന്ററുകളുടെ എണ്ണം 250 ആകും.

Comments are closed.