ബ്രീത്തിന്റെ രണ്ടാം ഭാഗത്തിൽ അഭിഷേക് ബച്ചനും, നിത്യമേനോനും ഒന്നിക്കുന്നു

നിത്യാ മേനോന്‍ ബോളിവുഡ് സ്റ്റാര്‍ അഭിഷേക് ബച്ചനൊപ്പം ഒന്നിക്കുന്നു. ആമസോണ്‍ പ്രൈംമിന്റെ സൈക്കളോജിക്കല്‍ ത്രില്ലര്‍ സീരീസായ ബ്രീത്തിന്റെ രണ്ടാം സീസണിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് മായങ്ക് ശര്‍മ്മാണ്. വിക്രം തൂലി, ഭവാനി അയ്യര്‍, അര്‍ഷാദ് സെയ്ദ് എന്നിവര്‍ക്കൊപ്പം ബ്രീത്തിന്റെ തിരക്കഥാ രചനയില്‍ മായങ്കും ഭാഗമാകുന്നുണ്ട്.

ബ്രീത്തിന്റെ ഒന്നാം സീസണില്‍ മാധവനും അമിത് സാധും സപ്‌നാ പബ്ബിയുമായിരുന്നു അഭിനയിച്ചിരുന്നത്. ഒരു സാധാരണ മനുഷ്യന്‍ അനുഭവിക്കേണ്ടി വരുന്ന ചില അസാധാരണ സാഹചര്യങ്ങളെയായിരുന്നു ആദ്യ സീസണ്‍ അവതരിപ്പിച്ചത്. അബന്‍ഡാന്റിയ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ വിക്രം മല്‍ഹോത്രയാണ് നിര്‍മ്മാണം.

Comments are closed.