യു പി വ്യാ​ജ​മ​ദ്യ ദുരന്തം; അന്വേഷണത്തിന് പ്ര​ത്യേ​ക സം​ഘം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് നി​ര​വ​ധി പേ​ർ മ​രി​ച്ച സം​ഭ​വത്തിൽ അ​ന്വേ​ഷണത്തിനു പ്ര​ത്യേ​ക സം​ഘത്തെ ഏർപ്പെടുത്തി. അ​ഞ്ചം​ഗ സം​ഘ​ത്തെയാണ് യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാർ കേസ് അന്വേഷണത്തിന് നി​യോ​ഗി​ച്ച​ത്. തൊണ്ണൂറിലധികം പേരാണ് വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശി​ലും ഉ​ത്ത​രാ​ഖ​ണ്ഡി​ലും മ​രി​ച്ച​ത്.

297 കേ​സു​ക​ളാ​ണ് ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ഹ​രാ​ൻ​പു​രി​ലും കു​ശി​ന​ഗ​റി​ലും ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ബാ​ലു​പു​രി​ലു​മാ​ണ് ആ​ളു​ക​ൾ മദ്യദുരന്തത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് സ​ഹ​രാ​ൻ​പു​രി​ൽ പ​ത്ത് പോ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡു ചെ​യ്തി​രു​ന്നു.

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹ​രി​ദ്വാ​റി​ലു​ള്ള ബാ​ലു​പു​ർ ഗ്രാ​മ​ത്തി​ൽ വ്യാ​ഴാ​ഴ്ച മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​നി​ടെ ആ​ളു​ക​ൾ ക​ഴി​ച്ച മ​ദ്യ​മാ​ണു മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ​ത് . ഇ​വി​ടെ നി​ന്നും സ​ഹ​രാ​ൻ​പു​രി​ലേ​ക്ക് ക​ട​ത്തി​യ മ​ദ്യം ക​ഴി​ച്ചും നി​ര​വ​ധി പേ​ർ മരണപെട്ടു.

Comments are closed.