ഇറാനിലും യുഎഇയിലും ഭൂചലനം

തെഹ്റാൻ: ഞായറാഴ്ച ഉച്ചയ്ക്ക് ഇറാനിൽ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രതിഫലനങ്ങള്‍ യുഎയിലെ പടിഞ്ഞാറൻ ഭാ​ഗങ്ങളിൽ അനുഭവപ്പെട്ടതായി ദേശീയ കലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

തെക്കൻ ഇറാനിലെ ഖേശും ദ്വീപിൽനിന്ന് 42 കിലോമീറ്റർ അകലെയാണ് ഭൂകമ്പമുണ്ടായത്. യുഎ‌ഇയിലെ റാസ് അൽ ഖൈമയിലും നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടതായി അധികൃതർ വ്യക്തമാക്കി. അതേസമയം ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല .

Comments are closed.