ബൈക്കില്‍ പന്ത്രണ്ട് കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

മലപ്പുറം : പന്ത്രണ്ട് കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. ബൈക്കില്‍ 12 കിലോ കഞ്ചാവ് കടത്തി കൊണ്ടു വരവേയാണ് നിലമ്പൂര്‍ എക്‌സൈസ് സംഘം പിടികൂടിയത്.
വെള്ളയൂര്‍ വില്ലേജില്‍ പൂങ്ങോട് ദേശത്ത് മാഞ്ചേരി വീട്ടില്‍ അബ്ദുസലാം മകന്‍ തൊയ്യിബ് (30 ) , ചെമ്പ്രശ്ശേരി വില്ലേജില്‍ കാളമ്പാറ ദേശത്ത് വെള്ളങ്ങര വീട്ടില്‍ ഉമ്മര്‍ മകന്‍ ഹസീബ് ( 27) എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.
മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസര്‍ ടി ഷിജുമോന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

Comments are closed.